city-gold-ad-for-blogger

പോ­ലീ­സി­ന്റെ നീ­തി­നി­ഷേധം; യൂ­ത്ത് ലീ­ഗ് നി­വേദ­നം നല്‍­കി

പോ­ലീ­സി­ന്റെ നീ­തി­നി­ഷേധം; യൂ­ത്ത് ലീ­ഗ് നി­വേദ­നം നല്‍­കി
 ബേ­ക്കല്‍ പോ­ലീ­സി­ന്റെ നീ­തി നി­ഷേ­ധ­ത്തി­നെ­തി­രെ ഉ­ദു­മ മണ്ഡ­ലം മു­സ്ലിം യൂ­ത്ത് ലീ­ഗ് പ്ര­സിഡന്റ് 
ടി.ഡി ക­ബീര്‍ വ്യ­വസാ­യ ഐ.ടി മന്ത്രി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്ക് നി­വേദ­നം നല്‍­കുന്നു.
കാസര്‍­കോട്: ബേ­ക്കല്‍ പോ­ലീ­സ് വി­വി­ധ സം­ഭ­വ­ങ്ങ­ളില്‍ നീ­തി­നി­ഷേ­ധി­ക്കു­ന്ന­താ­യി മു­സ്ലിം യൂ­ത്ത് ലീ­ഗ് ഉദു­മ മണ്ഡ­ലം പ്ര­സിഡന്റ് ടി.ഡി ക­ബീര്‍ തെ­ക്കില്‍, ജ­ന­റല്‍ സെ­ക്ര­ട്‌­റി എം.എച്ച്.  മു­ഹമ്മദ് കു­ഞ്ഞി മാ­ങ്ങാ­ട് എ­ന്നി­വര്‍ ആ­ഭ്യ­ന്ത­ര മ­ന്ത്രിക്കും വ്യ­വസാ­യ മ­ന്ത്രിക്കും നല്‍കി­യ നി­വേ­ദ­ന­ത്തില്‍ ആ­രോ­പിച്ചു.

ഏ­തു സര്‍­ക്കാ­റി­ന്റെ ഭ­ര­ണ­ കാ­ല­ത്താ­യാലും ഏ­റെ പീ­ഡ­ന­ങ്ങല്‍ സ­ഹി­ക്കേ­ണ്ട­ി­വ­രു­ന്ന­വ­രാ­ണ് കാസര്‍­കോ­ട് ജില്ല­യി­ലെ ഉദു­മ നി­യോ­ജ­ക മ­ണ്ഡ­ല­ത്തി­ലെ യി.ഡി.എ­ഫി­ന്റെ പ്ര­ത്യ­കി­ച്ച് മുസ്ലിം ലീ­ഗി­ന്റെ പ്ര­വര്‍­ത്ത­കന്‍­മാര്‍. ഇ­തില്‍ ഉദു­മ പ­ഞ്ചാ­യ­ത്തി­ലെ വിവി­ധ മേ­ഖ­ല­ക­ളില്‍ ക­ഴി­ഞ്ഞ നി­രവ­ധി വര്‍­ഷ­ങ്ങ­ളാ­യി മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ സി.പി.എ­മ്മി­ന്റെ ക്രൂ­ര­ത­ക്ക് ഇ­ര­യാ­യി വ­രി­ക­യാ­ണ്. നി­രവ­ധി സം­ഭ­വ­ങ്ങ­ളി­ലാ­യി എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത­ത്രയും പ്ര­വര്‍­ത്ത­ക­രാ­ണ് മര്‍­ദ്ദ­ന­ങ്ങള്‍­ക്ക് ഇ­ര­യാ­കേ­ണ്ടി­വ­ന്നത്. അ­നവ­ധി വീ­ടും, വാ­ഹ­ന­ങ്ങ­ളും, വ്യാപാ­ര സ്ഥാ­പ­ന­ങ്ങ­ളും, കൃ­ഷി­യി­ട­വും, ആ­രാ­ധ­നാ­ല­യവും ത­കര്‍­ക്ക­പ്പെ­ടു­കയോ അ­ഗ്നി­ക്കി­ര­യാ­ക്കുക­കയോ ചെ­യ്­തു. സ്­ത്രീകള്‍ പോലൂം അ­ക്ര­മ­ത്തി­ന്നി­ര­യാ­യി.

പ്ര­സ്തു­ത പ്ര­ദേ­ശം ഉള്‍­കൊ­ള്ളുന്ന­ത് ബേ­ക്കല്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യി­ലാണ്. എ­ന്നാല്‍ എ­ക്കാ­ലവും സി.പി.എം നേ­താ­ക്ക­ളു­ടെ ആ­ജ്ഞ­കള്‍ ന­ട­പ്പി­ലാ­ക്കു­ന്ന ഒ­രു കൂ­ട്ടം പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ചെ­യ്­തി­കല്‍­ക്ക് കീ­ഴില്‍ ഇ­തൊ­രു സി.പി.എം ഓ­ഫീസു­പോ­ലെ­യാ­യി മാ­റി­യി­ട്ടുണ്ട്. യു.ഡി.എ­ഫി­ന്റെ പ്ര­വര്‍­ത്ത­കര്‍ നി­ര­ന്ത­രവും വ്യാ­പ­ക­വു­മാ­യി ഏ­ക­പ­ക്ഷീ­യ അ­ക്ര­മ­ങ്ങള്‍­ക്ക് വി­ധേ­യ­രായി. വ്യ­ക്ത­മാ­യി ചൂ­ണ്ടി­ക്കാ­ണി­ച്ചാല്‍ പോലൂം പി­ടി­കൂടാണോ ന­ടപ­ടി സ്വീ­ക­രിക്കാനോ ത­യ്യാ­റാ­കാത്ത പോ­ലീ­സ് ക്രി­മി­ന­ലു­കള്‍ക്കൊ­പ്പം ച­ങ്ങാ­ത്ത­ക്കാ­രാ­യി ന­ട­ക്കുന്നു. അ­പൂര്‍­വ്വ­മാ­യി മാത്രം സി.പി.എം പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ ഏ­ടു­ക്കു­ന്ന കേ­സു­കള്‍ പേ­രി­നും, നി­സാ­ര­വ­കു­പ്പു­കള്‍ ചേര്‍­ത്തു­കൊ­ണ്ടു­ള്ള­തു­മാണ്. എ­ന്നാല്‍ സി.പി.എ­മി­ന്റെ സ­മ്മര്‍­ദ്ദ­ത്തിനും ഭീ­ഷ­ണിക്കും വ­ഴ­ങ്ങുന്ന പോ­ലീ­സ് യു.ഡി.എ­ഫ് പ്ര­വര്‍­ത്ത­കര്‍­ക്കു­മേല്‍ ക­ള്ള­ക്കേ­സ് ചുമ­ത്തി പീ­ഡി­പ്പി­ക്കു­ന്ന­തും, ജാ­മ്യ­മില്ലാ വ­കു­പ്പു­കള്‍ ചേര്‍­ക്കു­ന്നതും പ­തി­വാ­യി­ട്ടുണ്ട്.

സി.പി.എം ജ­ന­പ്ര­തി­നി­ധി­കള്‍ സ­ദാ­സ­മ­യവും ക­യ­റി­യി­റ­ങ്ങു­ന്ന ബേക്കല്‍­പോ­ലീസ് സ്‌­റ്റേ­ഷ­നില്‍ യു.ഡി.എ­ഫ് പ്ര­വര്‍­ത്ത­കര്‍­ക്ക് നീ­തി അ­ന്യ­മായി. ഇത്. സി.പി.എം പ്ര­വര്‍­ത്ത­കരാ­യ ക്രി­മി­നലു­കള്‍­ക്ക് താ­ന്തോ­ണി­ത്തവും അ­ക്ര­മവും ന­ട­ത്താ­ന്‍ ഏ­റെ പ്ര­ചോ­ദ­ന­മായി. സി.പി.എം നേ­താ­ക്ക­ളു­ടെയും ഒ­രു വീ­ഭാ­ഗം പോ­ലീ­സു­കാ­രു­ടെയും ഒ­ത്താ­ശ­യില്‍ മ­ണല്‍-ചാരാ­യ ഭൂ­മാ­ഫി­യ­കള്‍ ത­ഴ­ച്ചു­വ­ല­രാന്‍ തു­ട­ങ്ങി.

പ­ട്ടാ­പകല്‍­പോലൂം സി.പി.എം അ­തി­ക്ര­മം ഭയ­ന്ന് യു.ഡി.എ­ഫ് അ­നു­ഭാ­വി­കല്‍­ക്ക് വ­ഴി­ന­ട­ക്കാന്‍ പ­റ്റാ­തെ­യായി. നീ­തി തേ­ടി പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ ചെ­ന്നാല്‍ വാ­ദി­യെ പ്ര­തി­യാ­ക്കുന്ന പോ­ലീ­സ് വി­രു­തി­നാല്‍ സി.പി.എം അ­തി­ക്ര­മം സ­ഹി­ക്കാന്‍ മ­ാത്രം വി­ധി­ക്ക­പ്പെ­ട്ട­വ­രാ­യി യു.ഡി.എ­ഫ് പ്ര­വര്‍­ത്തകര്‍. പ്ര­വര്‍­ത്ത­കര്‍ക്കു വേ­ണ്ടി പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ­ത്തു­ന്ന മുസ്ലിം ലീ­ഗ്-കോണ്‍­ഗ്ര­സ് നേ­താക്ക­ളെ പ­റ­യാന്‍­കൊ­ള്ളാ­ത്ത അ­സ­ഭ്യ­വാ­ക്കു­ക­ളാ­ണ് സ്വീ­ക­രി­ക്ക­പ്പെ­ടു­ന്നത്. നേ­താ­ക്കളാ­യ പൊ­തുപ്ര­വര്‍­ത്തക­രെ ക­യ്യേ­റ്റം ചെ­യ്യാന്‍വ­രെ മ­ടി­യില്ലാ­ത്ത­വ­രാ­യി ബേ­ക്ക­ല്‍ സ്റ്റേ­ഷ­നി­ലെ ചി­ല­പോ­ലീ­സു­കാര്‍. ശ­ശി­ധരന്‍, ഗോ­വിന്ദന്‍, കു­മാ­രന്‍, രാ­ഘ­വന്‍ എന്നീ­പോ­ലീ­സ­ു­കാ­രാ­ണ് യു.ഡി.എ­ഫ് പ്രര്‍­ത്തക­രെ മര്‍­ദ്ദി­ച്ചും ക­ള്ള­കേ­സില്‍ കു­ടു­ക്കുയു­ം പീ­ഡി­പ്പി­ക്കു­ന്നത്. കാ­ഞ്ഞ­ങ്ങാ­ട് സി.ഐ വേണു­ഗോ­പാ­ലി­ന്റെ അ­ക­മ­ഴി­ഞ്ഞ പ്രോല്‍­സാ­ഹ­നവും ഈ പോ­ലീ­സു­കാര്‍­ക്ക് ഏ­റെ ക­രുത്തായി. നീ­തി തേ­ടു­ന്ന പ്ര­വ­ത്ത­കര്‍­ക്ക് മു­മ്പില്‍ യി.ഡി.എ­ഫ് സംഘടന നേ­താ­ക്കള്‍ നി­സ്സ­ഹാ­­യാ­ര­ാകേ­ണ്ടു­ന്ന അ­വ­സ്ഥ­യു­ണ്ടായി. പോ­ലീ­സി­ന്റെ ഇ­ര­ട്ട നീ­തിയും സി.പി.എ­മ്മി­ന്റെ ഏ­ക­പക്ഷീ­യ അ­ക്ര­മ­ത്തിനും സ­ഹി­ക്കാ­നാ­വാ­തെ നി­ല­നില്‍­പ്പി­നു വേ­ണ്ട­യാ­ണ് ഈ നി­വേ­ദനം.

ബേ­ക്കല്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ വലി­യൊ­രു വി­ഭാ­ഗം ന­ട­ത്തു­ന്ന നീ­തി­നി­ഷേ­ധ­ത്തിനും അ­തി­ക്ര­മത്തിനും അ­റു­തി­യു­ണ്ടാ­വണം. ഇ­ക്കാ­ലമ­ത്രയും സി.പി.എം ന­ടത്തി­യ തേര്‍­വാ­ഴ്­ചയും അ­തി­ക്ര­മ­ങ്ങളും സം­ബ­ന്ധി­ച്ച് നീ­തി­പൂര്‍­വ്വമാ­യ അ­ന്വേ­ഷ­ണ­ത്തി­ന് ഉ­ന്ന­ത ടീ­മി­നെ നി­യോ­ഗി­ക്കണം. യ­ഥാര്‍­ത്ഥ കു­റ്റ­വാ­ളി­കളാ­യ ക്രി­മി­നുക­ലെ ഒ­രു­വി­ധ­സ­മ്മര്‍­ദ്ധ­ന­ത്തനും വ­ഴ­ങ്ങാ­തെ നി­യ­മത്ത­നു മു­മ്പില്‍ കൊ­ണ്ടു­വ­രണം. ജാ­തി­യും, മ­ത­വും, പാര്‍­ട്ടി­ബ­ന്ധവും കേ­സു­ചാര്‍­ത്താന്‍ മാ­ന­ദ­ണ്ഡ­മാ­കുന്ന­ത് ത­ട­യ­ണം.

ഇ­ങ്ങ­നെ പോ­കു­ന്നു നി­വേ­ദ­ന­ത്തിലെ വ­രികള്‍. അ­തി­നി­ടെ ബേ­ക്കല്‍ പോ­ലീ­സി­ലെ ഇ­ര­ട്ടനീ­തി­­ക്കെ­തി­രെ ചെ­മ­നാ­ട് പ­ഞ്ചായ­ത്ത് മുസ്ലിം ക­മ്മി­റ്റി­യും പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തു­വ­ന്നി­ട്ടു­ണ്ട്. പോ­ലീ­സ് സ്‌­റ്റേ­ഷ­ന് മു­ന്നില്‍ ധര്‍­ണ്ണ ന­ട­ത്താ­നാ­ണ് ക­ഴി­ഞ്ഞ ദിവ­സം ചേര്‍­ന്ന പ­ഞ്ചാ­യ­ത്ത ക­മ്മി­റ്റി യോ­ഗ­ത്തില്‍ തീ­രു­മാ­ന­മാ­യത്.

Keywords: Kasaragod, Muslim Youth League, T.D Kabeer, Minister, P.K Kunhali Kutty, Muslim League, Congress, CPM, police station, Bekal, Chemnad, Malayalam News, Kerala, Dharna, UDF.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia