സി എച്ച് ഓര്‍മ്മ ദിനം; ഭീകരവാദത്തിനും വര്‍ഗ്ഗ, വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ യൂത്ത് ലീഗ് സംഗമം 28ന്
Sep 21, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 21/09/2016) കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓര്‍മ്മ ദിനമായ സെപ്തംബര്‍ 28ന് ഭീകരവാദത്തിനും വര്‍ഗ്ഗ, വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ മാനവികതയെ ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ സംഗമം സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വന്‍വിജയമാക്കാന്‍ യോഗം പരിപാടികള്‍ ആവിഷ്കരിച്ചു.
സമ്മേളന പ്രചരണാര്‍ത്ഥം നിയോജക മണ്ഡലം തലങ്ങളില്‍ വാഹന ജാഥയും, മുന്‍സിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനുകളും നടത്തും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിക്കും. അന്നേ ദിവസം മുന്‍സിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കാശ്മീരിലെ ഉറിയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് യോഗം ആദരാഞ്ജലിയര്‍പ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, പ്രവര്‍ത്തക സമിതി അംഗങ്ങളായ എ കെ എം അഷ്റഫ്, സയ്യിദ് ഹാദി തങ്ങള്‍, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ള, ടി എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തക സമിതി അംഗങ്ങളായ സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, എം സി ശിഹാബ് മാസ്റ്റര്‍, ഗോള്‍ഡന്‍ റഹ് മാന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, കെ കെ ബദ്രുദ്ദീന്‍, സഹീദ് വലിയപറമ്പ്, മുഹമ്മദ് ആസിം, നാസര്‍ ഇടിയ, ഹഖീം അജ്മല്‍, നൗഫല്‍ തായല്‍, ബി ടി അബ്ദുല്ലക്കുഞ്ഞി, എന്‍ എ താഹിര്‍, ഹാരിസ് തായല്‍, അന്‍വര്‍ ഓസോണ്‍, അന്‍വര്‍ സാദത്ത് കോളിയടുക്കം, അബൂബക്കര്‍ കണ്ടത്തില്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഷാനവാസ് എം ബി, ഹസീബ് ടി കെ, അബ്ബാസ് കൊളച്ചെപ്പ്, യു വി ഇല്യാസ്, മുഷ്താഖ് യു കെ, ശംസാദ് എ ജി സി, ടി വി റിയാസ്, ഷെരീഫ് മടപ്പുറം, ശറഫുദ്ദീന്‍ കുണിയ, ഉസാം പള്ളങ്കോട് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Muslim Youth League, CH Muhammed Koya, District, Conference, Terrorism, Road show, Kashmir, Abdulla kunjhi Cherkala,






