യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച സമാപനം; കാസർകോട് നഗരത്തിൽ യുവജന റാലി നടക്കും, പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും
● യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും
● ബിഹാർ സ്വദേശിനി നേഹ സിങ് റാത്തോറും അഡ്വ. ഫാത്തിമ തഹ്ലിയയും മുഖ്യാതിഥികളായി സംബന്ധിക്കും
● രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും
● വിവിധ നേതാക്കളും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിക്കും
കാസർകോട്: (KasargodVartha) 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ കാസർകോട് നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജന റാലിയോടെ വെള്ളിയാഴ്ച (സെപ്റ്റംബർ 25) സമാപിക്കും. തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി സമ്മേളന നഗരിയായ പുലിക്കുന്നിൽ എത്തിച്ചേരും.
ഉദ്ഘാടനവും പ്രഭാഷണവും
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. ഫാസിസ്റ്റ് വിരുദ്ധ കലാകാരിയെന്ന നിലയിൽ ശ്രദ്ധേയയായ ബിഹാർ സ്വദേശിനി നേഹ സിങ് റാത്തോർ മുഖ്യാതിഥിയായി സംബന്ധിക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ പ്രമേയ പ്രഭാഷണം നടത്തും.
പങ്കെടുക്കുന്ന പ്രമുഖർ
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹമ്മദലി, ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ, കല്ലട്ര മാഹിൻ, എ അബ്ദുൽ റഹ്‌മാൻ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ, പി ഇസ്മാഈൽ വയനാട്, പികെ നവാസ്, പിഎം മുനീർ ഹാജി, ബഷീർ വെള്ളിക്കോത്ത്, യഹ്‌യ തളങ്കര, അശ്റഫ് എടനീർ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Muslim Youth League district conference in Kasaragod concludes on Friday with a youth rally from Thayalangadi to Pulikunnu, followed by a public meeting inaugurated by IUML National General Secretary P.K. Kunhalikutty.
#KasargodVartha #MuslimYouthLeague #KasaragodNews #YouthRally #PKKunhalikutty #PKFiroz #NehaSinghRathore #KeralaPolitics #MalayalamNews #AparnaNews






