city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക നിയമനം വിജിലന്‍സ് അന്വേഷണം വേണം; ലോ സെക്രട്ടറിയെ യൂത്ത് ലീഗ് ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 28/10/2016) കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ യോഗ്യത ഇല്ലാത്ത ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിച്ചതിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിജിലന്‍സിന് പരാതിനല്‍കി.

ഈ മാസം മൂന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ച പയ്യന്നൂര്‍ സ്വദേശിക്ക് മതിയായ യോഗ്യതകള്‍ ഇല്ല.  ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് നിയമനം നടത്തിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ജനല്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.

താല്‍ക്കാലിക നിയമനത്തിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് നേതാക്കള്‍ ജനറല്‍ ആശുപത്രിയിലെ ലോ സെക്രട്ടറിയെ ഉപരോധിച്ചു.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനല്‍ സെക്രട്ടറി ടി ഡി കബീര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ബി എം സി ബഷീര്‍, ഇഖ്ബാല്‍ ചൂരി, ശംസുദ്ദീന്‍ കിന്നിഗാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക നിയമനം വിജിലന്‍സ് അന്വേഷണം വേണം; ലോ സെക്രട്ടറിയെ യൂത്ത് ലീഗ് ഉപരോധിച്ചു

Keywords: Kasaragod, Kerala, General-hospital, Protest, Muslim Youth League, Muslim Youth league demands vigilance probe on apponiment at General hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia