യൂത്ത് ലീഗ് ദിന കണ്‍വെന്‍ഷന്‍ നടത്തി
Jul 30, 2012, 14:15 IST
![]() |
കണ്‍വെന്‍ഷന്‍ മുസ്ലീം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ ഉദ്ഘാടനെ ചെയ്യുന്നു |
![]() |
കണ്‍വെന്‍ഷനില്‍ ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തുന്നു |
ന്യൂന പക്ഷത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി എന്നും മുന്നില്‍ നിന്ന് പടനയിച്ച മുസ്ലീം ലീഗിന്റെ ഓരോ ആവശ്യങ്ങളും അതാത് കാലങ്ങളുടെ അത്യാവശ്യങ്ങളായിരുന്നു. അര്‍ഹമല്ലാത്തത് ഒന്നുപോലും ആവശ്യപ്പെട്ടിട്ടില്ല. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരുടെ മുന്നിലും തല കുനിക്കാതെ ധീരമായി നിലപാടുകളെടുക്കാന്‍ ലീഗ് എന്നും മുന്നിലായിരുന്നു കബീര്‍ തെക്കില്‍ പറഞ്ഞു.
മുസ്ലീം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.എം. അബ്ദുല്ല ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ കോളിയടുക്കം, നിസാര്‍ ഫാത്തിമ, ഖാലിദ് ബെണ്ടിച്ചാല്‍, ഹനീഫ് റഹ്മാന്‍, സമീര്‍ അഹ്മദ്, മന്‍സൂര്‍ ബേര്‍ക്ക, നസീര്‍ അഹ്മദ്, ഷബീര്‍ മഠത്തില്‍ പ്രസംഗിച്ചു.
Keywords: Muslim Youth league, Convention, Oravangara, Kabeer Thekkil, Melparamba, Kasaragod