city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം യൂത്ത്‌ലീഗ് മണ്ഡലം സമ്മേളനങ്ങള്‍ ആവേശമായി

മുസ്ലിം യൂത്ത്‌ലീഗ് മണ്ഡലം സമ്മേളനങ്ങള്‍ ആവേശമായി
ജനാധിപത്യ മുന്നോറ്റത്തിന്റെ ആറരപതിറ്റാണണ്ട് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യുന്നു.
മേല്‍പറമ്പ്: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ ഉദുമ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ യുവജന റാലിയും പൊതു സമ്മേളനവും ചരിത്ര സംഭവമായി. ഞായറാഴ്ച വൈകുന്നേരം കളനാട്ടുനിന്നും ആരംഭിച്ച യുവജന റാലിക്ക് ടി.ഡി. കബീര്‍തെക്കില്‍ , എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, ഹാരിസ് തൊട്ടി, കാപ്പില്‍ കെ.ബി.എം. ഷെരീഫ്, അഷ്‌റഫ് എടനീര്‍, എം.എസ്. ഷുക്കൂര്‍, ഹാഷിം മൊഗര്‍, അബൂബക്കര്‍ കണ്ടത്തില്‍, മൊയ്തീന്‍ കുഞ്ഞി ചാപ്പ, കെ.എം.എ.റഹ്മാന്‍, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് ഷാ മുക്കൂട്, ഖാദര്‍ കണ്ണമ്പള്ളി, അന്‍വര്‍ കോളിയടുക്കം നേതൃത്വം നല്‍കി. റാലി മേല്‍പറമ്പ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ സമാപിച്ചു.

മുസ്ലിം യൂത്ത്‌ലീഗ് മണ്ഡലം സമ്മേളനങ്ങള്‍ ആവേശമായി
ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ സമ്മേളനത്തിന്റെ മുന്നോടിയായി
സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത് പതാക
ഉയര്‍ത്തുന്നു.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് മേല്‍പറമ്പില്‍ ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, ഹമീദ് കളനാട് എന്നിവരുടെ ഖബര്‍ സിയാറത്തിന് ശേഷം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉയര്‍ത്തി. പൊതു സമ്മേളനം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സ്വീകരണം ഏര്‍പ്പെടുത്തിയ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ അഹമ്മദ് നഷാത്ത് എന്നിവര്‍ക്കുള്ള ഉപഹാരം അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. സമ്മാനിച്ചു. നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി അനുവദിച്ച അഞ്ച് സെന്റ് വീതം സ്ഥലത്തിന്റെ രേഖ കോഴിത്തിടില്‍ അബ്ദുല്ലക്കുഞ്ഞി കൈമാറി. 

പാവപ്പെട്ട രോഗികള്‍ക്ക് യൂത്ത്‌ലീഗ് അനുവദിച്ച ചികിത്സാ സഹായം ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് വിതരണം ചെയ്തു. സമ്മേളന പ്രമേയം വിശദീകരിച്ച് യു.എ.ഇ. മണ്ഡലം കെ.എം.സി.സി. പുറത്തിറക്കിയ ലഘുലേഖ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗില്‍ ചേര്‍ന്ന യു.എ.ഇ.യിലെ പ്രമുഖ വ്യവസായ ഹക്കീം കളനാടിന് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. മെമ്പര്‍ഷിപ്പ് നല്‍കി.
പി.വി. മുഹമ്മദ് അരീക്കോട്, എം.സി. ഖമറുദ്ദീന്‍, സി.ടി. അഹമ്മദലി, ബാബു കൊമ്മേരി, എ.കെ. മുസ്തഫ തിരൂരങ്ങാടി, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.ഇ.എ. ബക്കര്‍, എ.ജി.സി. ബഷീര്‍,എം. അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, എം.എസ്. മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, കെ.ബി.എം. ഷെരീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ബാത്തിഷ പൊവ്വല്‍, റസാഖ് ചാപ്പ, സി.എല്‍. റഷീദ് ഹാജി, മുംതസിര്‍ തങ്ങള്‍, ഹംസ തൊട്ടി, ഖാദര്‍ ഉദുമ, ഖാദര്‍ കുന്നില്‍, കെ.എ.അബ്ദുല്ലഹാജി, റാഫി പള്ളിപ്പുറം, കെ.എസ്. മുഹമ്മദ്കുഞ്ഞി, സാദിഖ് പാക്യാര, കെ.പി അബ്ബാസ്, റഫീഖ് മാങ്ങാട്, അനീസ് മാങ്ങാട്, അബു മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, പി. റസാഖ് ഹാജി, പി.എ.അബൂബക്കര്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, റഊഫ് ബായിക്കര, സിദ്ദീഖ് ബോവിക്കാനം, ഹനീഫ് ബോവിക്കാനം, അഷ്‌റഫ് പൊയ്യയില്‍, ഹാരിസ് അങ്കക്കളരി, എം.ബി. ഷാനവാസ്, ബദറുദ്ദീന്‍ തൊട്ടി, ഫൈസല്‍ കുറ്റിക്കോല്‍, അഷ്‌റഫ് മാണിമൂല, എം.എച്ച്. മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു.

ഉപ്പള: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറരപതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മഞ്ചേശ്വരം മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനവും യുവജന റാലിയും ഉപ്പളയെ ജനസാഗരമാക്കി. ജനപ്രിയ ജംഗ്ഷനില്‍നിന്നാരംഭിച്ച റാലി നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉപ്പള എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ സമാപിച്ചു. കലാ രൂപങ്ങളും ബാന്റ് വാദ്യവും റാലിക്ക് നിറപ്പകിട്ടേകി. യുവജന റാലിക്ക് എ.കെ.എം.അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, എ.കെ. ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, സെഡ്.എ. കയ്യാര്‍, ഉമ്മര്‍ അപ്പോളോ, അബ്ദുല്ല ഹൊസങ്കടി, റസാഖ് കോടി, ടി.എം.ശുഐബ്, റസാഖ് കെദമ്പാടി, അഷ്‌റഫ് മര്‍ത്യ, മുഹമ്മദ്കുഞ്ഞി ആരിക്കാടി,ഇബ്രാഹിം ഹൊന്നക്കട്ട, അസീസ് കളത്തൂര്‍, പി.വൈ. ആസിഫ്, മുഹമ്മദ്കുഞ്ഞിഉളുവാര്‍ നേതൃത്വം നല്‍കി. 

പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എ.കെ.ആരിഫ് സ്വാഗതം പറഞ്ഞു. എം.എല്‍.എ.മാരായ അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, പി.ബി. അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം.സി. ഖമറുദ്ദീന്‍, സി.ടി.അഹമ്മദലി, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, എന്‍.എ. ഖാലിദ്, എസ്.എ.എം. ബഷീര്‍, അബ്ബാസ് ഓണന്ത, അസീസ് മരിക്കെ, പി.ബി. അബൂബക്കര്‍, അബൂബക്കര്‍ പെര്‍ദന, യൂസുഫ് ഉളുവാര്‍, ഫൈസല്‍ തങ്ങള്‍ പൊന്നാനി, ടി.എ. മൂസ, യു.എച്ച്. അബ്ദുല്‍ റഹ്മാന്‍, കെ.കെ. അബ്ദുല്ലക്കുഞ്ഞി, മമ്മു ചാല, ഷാഹുല്‍ ഹമീദ് ബന്തിയോട്, സെഡ്.എ. കയ്യാര്‍, ഉമ്മര്‍ അപ്പോളോ, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, അബ്ദുല്ല ഹൊസങ്കടി, ടി.എം.ശുഐബ്, റസാഖ് കോടി, റസാഖ് കെദമ്പാടി, അഷ്‌റഫ് മര്‍ത്യ, മുഹമ്മദ്കുഞ്ഞി ആരിക്കാടി, ഇബ്രാഹിം ഹൊന്നക്കട്ട, കീയൂര്‍ ഇസ്മയില്‍, അഷ്‌റഫ് കര്‍ള, അസീസ് കളത്തൂര്‍, പി.വൈ. ആസിഫ്, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, എം.എ.ഇബ്രാഹിം മൊഗര്‍, സയ്യിദ് ഹാദി തങ്ങള്‍, എ.കെ.ശരീഫ് പ്രസംഗിച്ചു.

Keywords: Kasaragod, Uduma, Manjeshwaram, MYL, Muslim Youth League.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia