മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങി; 25 ക്യാമറകള്‍ സ്ഥാപിച്ചു
Dec 15, 2012, 17:50 IST
കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന് വേദിയൊരുങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലാണ് പൊതു സമ്മേളനം നടക്കുക. സമ്മേളന പരിപാടിയില്‍ പ്രവര്‍ത്തകരല്ലാത്തവര്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ 25 ക്യാമറകള്‍ സജ്ജമാക്കിയതായി സംഘാടകര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തളങ്കരയില്‍ നിന്നും വൈറ്റ് ഗാര്‍ഡ് പരേഡ് ആരംഭിക്കും. അഞ്ച് മണിക്ക് പൊതു സമ്മേളനം. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹ്മദ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അസി.സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, അഡ്വ. ഹമീദലി ഷംനാട്, സിദ്ദിഖി രാങ്ങാട്ടൂര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി പ്രമേയ പ്രഭാഷണവും, കെ.എം. ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണവും നടത്തും. ചെര്‍ക്കളം അബ്ദുല്ല ഉപഹാര സമര്‍പണം നടത്തും.

![]() |
|
തളങ്കരയില്‍ വൈറ്റ് ഗാര്‍ഡ് പരേഡിനായി ഒരുങ്ങിയിരിക്കുന്ന പ്രവര്‍ത്തകര്‍ |
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അസി.സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, അഡ്വ. ഹമീദലി ഷംനാട്, സിദ്ദിഖി രാങ്ങാട്ടൂര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി പ്രമേയ പ്രഭാഷണവും, കെ.എം. ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണവും നടത്തും. ചെര്‍ക്കളം അബ്ദുല്ല ഉപഹാര സമര്‍പണം നടത്തും.
Keywords: Muslim-league, District-conference, Kasaragod, Busstand, Leader, Programme, Thalangara, P.K.Kunhalikutty, President, Kollampady, Cherkala, Kerala