city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസിസത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ക്യാമ്പെയിന് ഓഗസ്റ്റ് ഒന്നിന്

കാസര്‍കോട്: (www.kasargodvartha.com 17/07/2017) ഫാസിസ്റ്റ് ഭീഷണി ഏറെ സജീവമായി നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് നീക്കത്തെ തടയിടാന്‍ 'ഫാസിസത്തിനെതിരെ മതേതര പ്രതിരോധം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലയില്‍ നടത്തുന്ന പ്രചരണ ക്യാമ്പെയിന് ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കാന്‍ പ്രസിഡണ്ട് അഷറഫ് എടനീരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു.

നാട്ടില്‍ വര്‍ദ്ധിച്ച് വരുന്ന ഫാസിസ്റ്റ് ഭീഷണി തുറന്ന് കാട്ടുകയും, മതേതര കക്ഷികളെയും വ്യക്തിത്വങ്ങളെയും സഹകരിപ്പിച്ച് കൊണ്ട് ഫാസിസ്റ്റ് ഭീഷണിയെ തടഞ്ഞ് നിര്‍ത്തുന്നതിന് വേണ്ടിയുളള പ്രചരണ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 31 വരെയുള്ള ക്യാമ്പെയിന്റെ ഭാഗമായി നടക്കും.

ഫാസിസത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ക്യാമ്പെയിന് ഓഗസ്റ്റ് ഒന്നിന്

ക്യാമ്പെയിന് തുടക്കം കുറിച്ച് കൊണ്ടുളള ശാഖാതലസംഗമങ്ങള്‍ ഓഗസ്റ്റ് ഒന്നിന് മധൂര്‍ പഞ്ചായത്തിലെ ചൂരിയിലും, ജില്ലാതല പരിപാടി 16ന് ഉളിയത്തടുക്ക ടൗണിലും നടക്കും. പരിപാടിയില്‍ ദേശീയ സംസ്ഥാന നേതാക്കളും സൗഹാര്‍ദ്ധപ്രതിനിധികളും സംബന്ധിക്കും. യൂത്ത് ലീഗ് ദിനമായ ജൂലൈ 30ന് ശാഖ തലങ്ങളില്‍ സേവന, ശുചീകരണ, ശ്രമദാന പ്രവര്‍ത്തനങ്ങളും, മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ കണ്‍വെന്‍ഷനും, അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും.

ക്വിറ്റ്ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്പതിന് അഞ്ച് മണ്ഡലങ്ങളിലും ഫാസിസ്റ്റ് ഭീഷണിക്കെതിരെ പദയാത്ര നടത്തും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ റേഷന്‍ കാര്‍ഡ് വിതരണം ഉടന്‍ ആരംഭിക്കണമെന്നും, എപില്‍-ബിപിഎല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, ടി എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സൈഫുള്ളതങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍, എം സി ശിഹാബ് മാസ്റ്റര്‍, റഹ് മാന്‍ ഗോള്‍ഡന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, കെ കെ ബദ്‌റുദ്ധീന്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സെഡ് എ കയ്യാര്‍, നാസര്‍ ഇടിയ, ഇര്‍ഷാദ് മളളങ്കൈ, ഹഖീം അജ്മല്‍, നൗഫല്‍ തായല്‍, ഹാരിസ് തായല്‍, ഷാനവാസ് എം ബി, അബ്ബാസ് കൊളച്ചപ്പ്, ഹാരിസ് ബാവ നഗര്‍, യു വി ഇല്യാസ്, ഹാഷിം ബംബ്രാണി, നഷാത്ത് പരവനടുക്കം ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Muslim Youth League, Campaign, Ration Card, Muslim youth league campaign against fascism.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia