കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്
Sep 21, 2012, 22:39 IST
![]() |
T.D. Kabeer |
മേല്പറമ്പില് കഴിഞ്ഞദിവസമുണ്ടായ അക്രമസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ട് ഘോഷയാത്രയ്ക്കിടെ ഉണ്ടായതായി പറയുന്ന അനിഷ്ട സംഭവത്തിന്റെ പേരില്‍ ഉത്തരവാദികളെ കണ്ടെത്തി പോലീസില്‍ പരാതിനല്‍കുന്നതിന് പകരം വിഭാഗക്കാരുടെ വീടിനും, സ്ഥാപനങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും, വാഹനങ്ങള്‍ക്കുമെതിരെ അക്രമം അഴിച്ച് വിട്ട് സംഹാര താണ്ഡവമാടുന്ന രീതി ഏറെ പ്രതിഷേധാര്‍ഹവും ഖേദകരവുമാണ്.
സാമുദായിക സൗഹാര്‍ദം നിലിനിര്‍ത്തുന്നതിന് എന്നും മുന്നില്‍ നിന്ന് നേതൃത്വം നല്‍കുകയും നിലപാടുകള്‍ കൈകൊള്ളുകയും വീട്ട് വീഴ്ച ചെയ്യുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിം ലീഗും, യൂത്ത് ലീഗും. മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് കാണിക്കുന്ന വിട്ടുവീഴ്ചയെ ദൗര്‍ബല്യമായി കണ്ട് മുതലെടുക്കാന്‍ സാമൂഹ്യവിരുദ്ധരായ അക്രമികള്‍ നടത്തുന്ന നടപടികളെ എക്കാലവും ക്ഷമിച്ചിരിക്കാനും കണ്ടിരിക്കാനും ആവുന്നതല്ല.
നാടിന്റെ സമാധാനത്തിന് ഭംഗംവരാതെ മുമ്പോട്ട് പോവുക എന്നുള്ളത് സംഘടനയുടെ നയമാണെന്ന തിരിച്ചറിവാണ് യൂത്ത്ലീഗ് സമാനമായ പ്രതിഷേധങ്ങള്‍ക്ക് വരാതിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമുദായ നേതാക്കളും സാമൂഹ്യദ്രോഹികളുടെ ഹീനശ്രമങ്ങളെ തിരിച്ചറിയാന്‍ പോലീസും തയ്യാറാക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അക്രമം നടന്ന സ്ഥലങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് മാങ്ങാട്, അബ്ദുല്ലകുഞ്ഞി കീഴൂര്‍, ടി.ഡി. കബീര്‍, എ.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സന്ദര്‍ശിച്ചു.
Keywords: Melparamba, Clash, Muslim-youth-league, Kasaragod, Police, Kerala, T.D. Kabeer, M.H. Muhammed Kunhi