city-gold-ad-for-blogger

Blood Donation | മുസ്ലിം യൂത്ത് ലീഗ് രക്തദാന ക്യാമ്പയിൻ കാസർകോട്ട് തുടക്കമായി

Muslim Youth League Blood Donation Camp, Kasargod
Photo: Arranged

● ‘മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
● ജൂൺ 15ന് മുമ്പ് ജില്ലയിലെ ബ്ലഡ് ബാങ്കിലേക്ക് 4000 പേർ രക്തദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. 
● ക്യാമ്പിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

കാസർകോട്: (KasargodVartha) ‘നൽകാം ജീവന്റെ തുള്ളികൾ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് വൈ എം എം എ ഹാളിൽ വച്ച് നടന്നു. 

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.

ജൂൺ 15ന് മുമ്പ് ജില്ലയിലെ ബ്ലഡ് ബാങ്കിലേക്ക് 4000 പേർ രക്തദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. 

ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, ജില്ലാ ബ്ലഡ് കെയർ കോഡിനേറ്റർ എം എ നജീബ്, ഹാരിസ് തായൽ, അസിസ്റ്റന്റ് കോർഡിനേറ്റർ ജലീൽ തുരുത്തി, റൗഫ് ബാവിക്കര, ഖലീൽ സിലോൺ, ഖലീൽ കൊല്ലമ്പാടി, സി എം മുസ്തഫ, കെ ടി നിയാസ്, മുഹമ്മദ് കോളിയടുക്കം, ബദറുൽ മുനീർ, അമീർ പാലോത്ത്, സുൽവാൻ ചെമ്മനാട്, അബൂബക്കർ കടാങ്കോട്, നഷാത്ത് പരവനടുക്കം, ഉബൈദ് കിഴുർ, പി കെ താഹ, സി എച്ച് സാജു, സമീർ കാങ്കുഴി, മുഹമ്മദ് കുഞ്ഞി, എസ് എ സെയ്ദ് ആഷിഫ് സുൽത്താൻ, ഫൈസൽ കൊമ്പനടുക്കം, എ ബി സൗബാൻ, ഷഫീഖ് കുന്നിരിയത്ത്, റബിയാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Muslim Youth League’s blood donation campaign has begun in Kasargod aiming to collect blood donations from 4000 people by June 15th.

#MuslimYouthLeague #BloodDonation #Kasargod #CommunityService #DonateBlood #SaveLives

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia