അക്രമം കണ്ടുനില്ക്കുന്ന ജോലി പോലീസുകാര്‍ നിര്‍ത്തണം: യൂത്ത്ലിഗ്
Sep 18, 2012, 19:33 IST
കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം അക്രമം അഴിച്ച് വിടുമ്പോള്‍ പോലീസുകാര്‍ വെറും കാഴ്ചക്കാര്‍ മാത്രമായി മാറുകയാണെന്നും പോലീസ് നിലപാട് ഏറെ സംശയങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നും മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് പ്രസ്താവിച്ചു.
ഒരു വിഭാഗത്തെ മാത്രം കുറ്റവാളികളായി ചിത്രീകരിക്കുകയും ആ മേഖലയില്‍ ചെന്ന് തേര്‍വാഴ്ച നടത്തുകയും ചെയ്യുന്നത് ആശാവഹമല്ല. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്ന സാമാന്യ തത്വം നടപ്പിലാക്കാന്‍ പോലീസുകാര്‍ തയാറാവണം. ആറാട്ടുകടവിലെ സമദിനും ഖദീജക്കും നേരെയുള്ള അക്രമം ആസൂത്രിധമായിരുന്നു. ഈ സംഭവത്തിലും പോലീസ് നിസ്സംഗത തുടരുകയാണെന്നും ഈ രീതി തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമദിനെ യൂത്ത്ലീഗ് നേതാക്കളായ മൊയ്തീന് കൊല്ലമ്പാടി, എ.കെ.എം.അഷറഫ്, അഷറഫ് എടനീര്‍, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, എം.എച്ച്.മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Keywords: Kasaragod, Muslim Youth League, Moideen Kollampady, Police, Attack, News.