city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുത്തലാഖ് നിരോധന വിധി സ്വാഗതാര്‍ഹം: മുസ്ലിം രാഷ്ട്രീയ മഞ്ച്

കാസര്‍കോട്: (www.kasargodvartha.com 24.08.2017) മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുത്തലാഖിനെതിരെയുള്ള നിയമനിര്‍മ്മാണത്തില്‍ സമുദായ നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായം കേള്‍ക്കുമ്പോള്‍ സമുദായ താല്‍പര്യത്തിന് നിലകൊള്ളുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ അഭിപ്രായം മാനിക്കണെമെന്നും ഇക്കാര്യത്തില്‍ വനിതാ ലീഗ് നയം വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

50 ശതമാനം സ്ത്രീ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും ജീവിതത്തിലും സ്ത്രീകള്‍ക്ക് തുല്ല്യ പരിഗണന നല്‍കണമെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എല്ലാം തച്ചുതകര്‍ക്കാനും, എതിരാളികളെ വകവരുത്താന്‍ അവസരം കാത്തിരിക്കുന്ന ചില രാഷ്ട്രീയ പിശാചുക്കളാണ് കേരളം ഭരിക്കുന്നത്.

മങ്കടയിലെ ഹനീഫ, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍, അരിയില്‍ ഷുക്കൂര്‍, ടി.പി. ചന്ദ്രശേഖരന്‍, ഫസല്‍, പയ്യന്നൂരിലെ ഹക്കീം തുടങ്ങിയവരെല്ലാം ഇവരുടെ കൊലക്കത്തിക്ക് ഇരയായവരാണ്. റിയാസ് മൗലവി കേസ് രാഷ്ട്രീയ ആയുധമാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചെമ്പരിക്ക ഖാസി കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. ഖാസി കേസില്‍ പുനരന്വേഷണം വേണമെന്നും പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പുവരുത്തണമെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് ആവശ്യപ്പെട്ടു.

മുസ്ലീംകളുടേതല്ലാതെ മറ്റൊരു മതവിഭാഗത്തിന്റെ സാമൂഹികമോ മതപരമോ ആയ പരിപാടികള്‍ ഇവിടെ നടക്കാന്‍ പാടില്ലായെന്ന് ചില മുസ്ലിം സംഘടനകള്‍ വാശി പിടിച്ചാല്‍ നമ്മുടെ നാടിന്റെ സമാധാന ജീവിതമാണ് നഷ്ടപ്പെടുന്നത്. തന്റെ വെളിച്ചം കൊണ്ടാണ് നേരം വെളുക്കുന്നത് എന്ന മിന്നാമിനുങ്ങിന്റെ തോന്നലാണ് ചില രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും വെച്ചു പുലര്‍ത്തുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വ. നൗഷാദ്, ആര്‍ എസ് എസ് സംസ്ഥാന സഹസംയോജകന്‍ കൃഷ്ണന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഉമ്മര്‍ ഫാറൂഖ്, സംസ്ഥാന ട്രഷറര്‍ അസീസ് അബ്ദുല്ല, ജില്ലാ പ്രസിഡണ്ട് കെ.പി. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
മുത്തലാഖ് നിരോധന വിധി സ്വാഗതാര്‍ഹം: മുസ്ലിം രാഷ്ട്രീയ മഞ്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Press meet, Muslim Rashtriya Manch, Muslim Rashtriya Manch on Triple Talaq

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia