ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി പി എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുസ്ലിം ലീഗ്
Apr 4, 2019, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2019) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സംവിധാനങ്ങളും, സൗകര്യങ്ങളും ഒരുക്കുമ്പോള്‍ നിലവില്‍ വോട്ടര്‍ പട്ടികയിലുള്ളവരെ സി പി എം. ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരേയും, ബി എല്‍ ഒമാരെയും ഉപയോഗിച്ച് യഥാര്‍ത്ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആരോപിച്ചു.
പരാജയ ഭീതി പൂണ്ട സി.പി.എം, യു.ഡി.എഫ് കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ നിന്നും പരമാവധി വോട്ടര്‍മാരെ നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന് ജില്ലാ ഭരണകൂടം കൂട്ടുനില്‍ക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ബി.ജെ.പി. വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നതില്‍ മൗനം പാലിച്ച സി.പി.എം, യു.ഡി.എഫിന്റെ വോട്ടുകള്‍ ഒഴിവാക്കാനാണ് പരാതി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍പോലും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പൊതു സ്ഥലം കയ്യേറി സി.പി.എം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നീതി പൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. ഫാസിസ്റ്റ് ശക്തികളുടെ കയ്യില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനും മതേതര ജനാധിപത്യ സര്‍ക്കാറിനെ അധികാരത്തിലെത്തിക്കുന്നതിനും ശക്തി പകരാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും യോഗം ആഹ്വാനം ചെയതു. നിയോജക മണ്ഡലങ്ങളില്‍ ജില്ലാ ഭാരവാഹികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കി. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ. അബ്ദുല്ല, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി. ബഷീര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, കെ.എം. ഷംസുദ്ദീന്‍ ഹാജി, കെ.ഇ.എ. ബക്കര്‍, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി. ഷാഫി, അഡ്വ. എം.ടി.പി കരീം, തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ് പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Muslim league's allegation against CPM
< !- START disable copy paste -->