മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടിന് നേരെ അക്രമം; 13,500 രൂപ തട്ടിയെടുത്തതായും പരാതി
Nov 26, 2016, 12:34 IST
അജാനൂര്‍: (www.kasargodvartha.com 26/11/2016) മര്‍ദനത്തില്‍ പരിക്കേറ്റ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ടും അജാനൂര്‍ ഇട്ടമ്മലിലെ സ്വാദ് ബേക്കറി മാനേജറുമായ സി എച്ച് ഹംസ(47) യ്ക്കാണ് മര്‍ദനമേറ്റത്. ഹംസയുടെ 13,500 രൂപ അക്രമി സംഘം തട്ടിയെടുത്തതായും പരാതിപ്പെട്ടു.
വെള്ളിയാഴ്ച രാത്രി വെള്ളിക്കോത്ത് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. മഡിയനില്‍ നിന്നും വാനില്‍ ബേക്കറി സാധനങ്ങള്‍ മാവുങ്കാലിലേക്ക് കൊണ്ടുപോകുന്നതിനിടെ അടോട്ട് വെച്ച് പെട്രോള്‍ തീരുകയായിരുന്നു. ഇതേ തുടര്‍ന്ന് വാന്‍ അടോട്ട് നിര്‍ത്തിയിട്ട് പെട്രോള്‍ വാങ്ങാന്‍ പോകാന്‍ മറ്റൊരു വാഹനം കിട്ടുമോ എന്ന് നോക്കാനായി വെള്ളിക്കോത്ത് ജംഗ്ഷനിലെത്തി. ഇതിനിടെ എത്തിയ രണ്ടംഗസംഘം പേര് ചോദിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഹംസ പറഞ്ഞു.
പരിസരവാസികളെത്തിയാണ് ഹംസയെ ആശുപത്രിയിലെത്തിച്ചത്. ഹംസയുടെ മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് വീട്ടിലെ നമ്പറിലേക്ക് വിളിച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയതായും ഹംസ പറഞ്ഞു. ഹംസയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, complaint, Muslim-league, Assault, Attack, case, Investigation, Hosdurg, Muslim League ward president assaulted.