അഞ്ചംഗ സംഘത്തിന്റെ അക്രമം; ലീഗ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍
Sep 12, 2014, 10:43 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) അഞ്ചംഗ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ചെങ്കളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലംപാടി ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ചെങ്കള പഞ്ചായത്ത് കമ്മിറ്റി കൗണ്‍സിലറുമായ മൊയ്തീന്‍ തളങ്കര (37) യ്ക്കാണ് മര്‍ദനമേറ്റത്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ആലംപാടിയില്‍ വെച്ചാണ് സൈക്കിള്‍ ചെയിന്‍, വടി തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചതെന്ന് മൊയ്തീന്‍ പറഞ്ഞു. ഒമ്പതിന് ചേര്‍ന്ന പ്രവാസി ലീഗ് യോഗത്തിലേക്ക് തന്നെ ക്ഷണിക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമ കാരണമെന്നും മൊയ്തീന്‍ പറഞ്ഞു.
Also Read:
ജമ്മുകശ്മീരില്‍ ഒരു ലക്ഷം പേരെ രക്ഷപ്പെടുത്തി
Keywords: Kasaragod, Kerala, Attack, Assault, Hospital, Muslim-league, Leader,
Advertisement:
ജമ്മുകശ്മീരില്‍ ഒരു ലക്ഷം പേരെ രക്ഷപ്പെടുത്തി
Keywords: Kasaragod, Kerala, Attack, Assault, Hospital, Muslim-league, Leader,
Advertisement: