തിരഞ്ഞെടുപ്പില്‍ പണിയെടുക്കാത്ത ലീഗ് നേതാക്കള്‍ക്ക് 'പണികിട്ടും'
May 30, 2016, 23:36 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2016) ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളെ കണ്ടെത്താന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചതായി സൂചന.
ഇത് കൂടാതെ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കാനും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മഞ്ചേശ്വരം, കുമ്പള, വോര്‍ക്കാടി പഞ്ചായത്തുകളിലും കാസര്‍കോട് മണ്ഡലത്തില്‍ കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറയാന്‍ ഇടയായതിനെ കുറിച്ചാണ് പരിശോധിക്കുക.
കാസര്‍കോട് ജില്ലയിലെ നിരീക്ഷകനായ അബ്ദുര്‍ റഹ് മാന്‍ കല്ലായി വിദേശത്തായതിനാല്‍ അദ്ദേഹം എത്തിയതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ നടപടിയുണ്ടാവുകയുള്ളൂ. നേരത്തെ വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയായിരുന്നു കാസര്‍കോട് ജില്ലയിലെ നിരീക്ഷകന്‍. പി കെ ഫിറോസ്, മുന്‍ എം എല്‍ എ വി എം ഉമ്മര്‍ തുടങ്ങിയവരും കാസര്‍കോട് ജില്ലയിലെ നിരീക്ഷകരാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്നത്. ഉദുമ നിയമസഭാ മണ്ഡലത്തില്‍ ചെമ്മനാട്, മുളിയാര്‍ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം പരിശോധിക്കാനും ലീഗ് തയ്യാറാവുമെന്ന് സൂചനയുണ്ട്. എന്നാല്‍ രണ്ടിടത്തും വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന ആരോപണം ശരിയല്ലെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടു പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിലും പ്രതീക്ഷിച്ച വോട്ട് നേടാനായിട്ടില്ലെന്നും ലീഗ് കുറ്റപ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ രണ്ടാം തവണയും മത്സരിച്ച പി ബി അബ്ദുര്‍ റസാഖ് വെറും 89 വോട്ടിന് വിജയിച്ചത് മുസ്ലിം ലീഗിനെ ഞെട്ടിച്ചിരുന്നു. ബി ജെ പിക്ക് ഇവിടെ വലിയ രീതിയിലുള്ള വോട്ട് വര്‍ധന ഉണ്ടായപ്പോള്‍ ആനുപാതികമായി മുസ്ലിം ലീഗിന് വോട്ട് വര്‍ധന ഉണ്ടായിട്ടില്ലെന്നത് ലീഗിനെ ഇരുത്തി ചിന്തിപ്പിക്കുന്നു. മുസ്ലിം ലീഗിന് ലഭിക്കേണ്ട വോട്ടുകളില്‍ നല്ലൊരു ശതമാനം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു പിടിച്ചതാണ് ലീഗിന് ക്ഷീണമായത്.
മഞ്ചേശ്വരത്ത് ബി ജെ പി വിജയിച്ചിരുന്നുവെങ്കില്‍ അത് ലീഗില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം മുസ്ലിം ലീഗ് പരിശോധിക്കും.കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

Keywords: Kasaragod, Muslim-league, District, Congress, Manjeshwaram, Panchayat, Vote, BJP, PB Abdul Razak.