city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ലീ­ഗ് നേ­തൃത്വം സംസ്ഥാ­ന ക­മ്മി­റ്റി­യു­മാ­യി ഇ­ടഞ്ഞു; സെ­മി­നാര്‍ ബ­ഹി­ഷ്­ക്ക­രി­ച്ചു

ജില്ലാ ലീ­ഗ് നേ­തൃത്വം സംസ്ഥാ­ന ക­മ്മി­റ്റി­യു­മാ­യി ഇ­ടഞ്ഞു; സെ­മി­നാര്‍ ബ­ഹി­ഷ്­ക്ക­രി­ച്ചു
കാസര്‍­കോട്: മുസ്ലീം ലീഗ് ജില്ലാ നേ­തൃത്വം സംസ്ഥാ­ന നേ­തൃ­ത്വ­വു­മാ­യി ഇ­ട­യു­ന്നു. കോ­ഴി­ക്കോ­ട് ന­ട­ന്ന മുസ്ലീം ലീഗ് സംസ്ഥാ­ന ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തി­ലു­ള്ള പ­രി­സ്ഥി­തി സെ­മി­നാ­റില്‍ നിന്നും വി­ട്ടു­നിന്ന ജില്ലാ നേ­തൃ­ത്വ­ത്തി­ന്റെ ന­ടപ­ടി സംസ്ഥാ­ന നേ­തൃ­ത്വ­ത്തോ­ടു­ള്ള ഭി­ന്ന­ത­യാ­ണ് കാ­ണിക്കുന്നത്.

കാസര്‍­കോ­ട് പോ­ലീ­സി­ന്റെ ഭാ­ഗ­ത്തു­നിന്നും നീ­തി ല­ഭി­ക്കു­ന്നി­ല്ലെ­ന്ന പ­രാ­തി­യാ­ണ് ജില്ലാ നേ­തൃ­ത്വ­ത്തി­നു­ള്ള­ത്. ജില്ല­യില്‍ മുസ്ലീം ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ ആ­ക്ര­മി­ക്ക­പ്പെ­ട്ട സം­ഭ­വ­മട­ക്കം യു.ഡി.എ­ഫ് ഭ­ര­ണ­കാല­ത്ത് പോ­ലീ­സി­ന്റെ ഭാഗത്തു നി­ന്നും നീ­തി ല­ഭി­ക്കു­ന്നി­ല്ലെന്നും ലീ­ഗ് ഉ­ന്ന­യിച്ചു.

ലീ­ഗ് നേ­തൃ­ത്വ­ത്തെ അ­റി­യി­ക്കാ­തെ­യാ­ണ് ജില്ല­യി­ല്‍ പോ­ലീ­സു­കാ­രു­ടെ സ്ഥ­ലം­മാ­റ്റം ന­ട­ക്കു­ന്നത്. മ­റിച്ച് കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളു­ടെ ആ­ഗ്ര­ഹ­ത്തി­ന­നു­സ­രി­ച്ചുള്ള സ്ഥ­ലം മാ­റ്റ­മാണ് ന­ട­ക്കു­ന്ന­തെ­ന്നും ലീ­ഗ് ആ­രോ­പിച്ചു.

ജില്ല­യില്‍ പൂ­ഴി­ ക്ഷാ­മം മൂലം നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നിര്‍­ത്തി­വെ­ക്കേ­ണ്ട അ­വ­സ്ഥ­യാ­ണു­ള്ളത്. ഈ- മ­ണല്‍ പോ­ലു­ള്ള പ­ക­ര സം­വി­ധാ­നം ഗു­ണ­ക­ര­മാ­വു­ന്നി­ല്ലെന്നും ലീ­ഗ് ആ­രോ­പി­ക്കു­ന്നു. ജില്ലാ ലീ­ഗ് പ്ര­സി­ഡന്റി­ന് നല്‍­കാ­മെ­ന്ന് പ­റഞ്ഞ ബോര്‍ഡ­ ചെ­യര്‍­മാന്‍ സ്ഥാ­നം വൈ­കി­പ്പി­ക്കു­ക­യാ­ണെന്നും ചി­ല നേ­താ­ക്കള്‍­ത­ന്നി­ഷ്ട­പ്ര­കാ­രം പ്ര­വര്‍­ത്തി­ക്കു­ക­യാ­ണെന്നും വര്‍­ക്കിം­ഗ് ക­മ്മി­റ്റി­യില്‍ ലീഗ് ആ­രോ­പിച്ചു .യു.ഡി.എ­ഫില്‍ ­നിന്നും നീ­തി ല­ഭി­ച്ചി­ല്ലെ­ങ്കില്‍ നി­യമ­സ­ഭ ബ­ഹി­ഷ്­ക്ക­രി­ക്കു­മെ­ന്നു­ള്ള ആ­രോ­പ­ണവും ലീ­ഗ് ഉ­ന്ന­യിച്ചു.

Keywords:  District, Muslim-league, State- Committee, Seminar, Kasaragod, Police, Attack, UDF, Congress, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia