ചെര്‍ക്കളയില്‍ ലീഗ് - എസ്ഡിപിഐ സംഘട്ടനം; മൂന്ന് പേര്‍ക്ക് പരിക്ക്
Dec 25, 2015, 21:25 IST
ചെര്‍ക്കള: (www.kasargodvartha.com 25/12/2015) ചെര്‍ക്കളയില്‍ മുസ്ലിം ലീഗ് - എസ് ഡിപി ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചെര്‍ക്കളയിലെ അഡ്വ. റഫീഖ് (28), ഹനീഫ് (42), സി.കെ റഫീഖ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്ഡിപിഐ മേഖലാ റാലിയുടെ ബാനറും കൊടിയും സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. എസ് ഡി പി ഐയുടെ ബാനറും കൊടിയും ഇവിടെ സ്ഥാപിക്കേണ്ടെന്നും, പരിപാടി നടക്കുന്ന കാസര്‍കോട്ട് സ്ഥാപിച്ചാല്‍ മതിയെന്നും പറഞ്ഞ് നൂറിലധികം വരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
Keywords : Cherkala, Muslim-league, SDPI, Clash, Kasaragod, Police, Injured, Assault.