Funds Lapsed | മുളിയാർ ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതി തുകകൾ പാഴാക്കിയെന്ന് മുസ്ലിം ലീഗ്
* 'എൻജിനിയറിംഗ് വിഭാഗത്തിൽ നാഥനില്ലാതായിട്ട് മാസങ്ങളായി'
മുളിയാർ: (KasargodVartha) ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതി ഫണ്ടുകൾ ലാപ്സാക്കിയ നടപടിയിൽ ഗ്രാമ പഞ്ചായത്ത് പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത്, വാർഡ്, പോഷക ഘടകം ഭാരവാഹികളുടെയും നേതാക്കളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. നിലവിലെ ഭരണ സമിതി അധികാരത്തിലേറിയതിനു ശേഷം സിപിഎം ജനപ്രതിനിധികളുടെ വാർഡുകളിൽ അടക്കം ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാൻ പറ്റാതെ തുക ലാപ്സാക്കിയത്.
പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്ര കെട്ടിടത്തിനായി നീക്കി വെച്ച 15 ലക്ഷം രൂപയുടെ സി.എഫ്.സി ഫണ്ടും ലാപ്സാക്കിയിരിക്കുകയാണ്. എൻജിനിയറിംഗ് വിഭാഗത്തിൽ നാഥനില്ലാതായിട്ട് മാസങ്ങളായി. സ്ഥിരം എ.ഇ.യെ നിയമിക്കണമെന്ന ആവശ്യത്തിന് നാല് വർഷത്തെ പഴക്കമുണ്ട്. പ്രാദേശിക തലങ്ങളിൽ സമയ ബന്ധിതമായി നടപ്പിലാക്കേണ്ട പല പദ്ധതികളും മുടങ്ങി കിടക്കുമ്പോൾ പ്രസിഡണ്ടും സിപിഎമ്മും അനുവർത്തിക്കുന്ന ഒട്ടകപക്ഷി നയം മുളിയാറിനെ വികസന മുരടിപ്പിലേക്കാണ് തള്ളിവിട്ടതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് ഇൻ ചാർജ് പൈക്കം ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ.ബി ശാഫി, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, യുഡിഎഫ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, ബി.കെ ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുഡെൽമ, ഖാദർ ആലൂർ, രമേശൻ മുതലപ്പാറ, എ.ബി കലാം, എം എസ് ഷുക്കൂർ, അബൂബക്കർ ചാപ്പ, അബ്ബാസ് കൊളച്ചപ്, എ.കെ യൂസുഫ്, മുഹമ്മദലി മാസ്തിക്കുണ്ട്, ഫൈസൽ പൊവ്വൽ, ഷെരീഫ് മല്ലത്ത് സംസാരിച്ചു.