Protest | 'വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണം', പ്രതിഷേധ പ്രകടനങ്ങളുമായി മുസ്ലിം ലീഗ്
● നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാണ് ആവശ്യം.
● മേഖലാതലങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
● ചെര്‍ക്കള ടൗണില്‍ നടന്ന പ്രകടനത്തില്‍ നേതാക്കള്‍ പങ്കെടുത്തു.
കാസര്‍കോട്: (KasargodVartha) വൈദ്യുതി നിരക്ക് കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബിഎം അബൂബക്കര്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, ബിഎം അഷ്‌റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബികെ ഹംസ,അബ്ദുല്ല ഡെല്‍മ, ഖാദര്‍ ആലൂര്‍, എ.ബി. കലാം, എസ്എം.മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്, കെ അബ്ദുള്‍ ഖാദര്‍ കുന്നില്‍, അബൂബക്കര്‍ ചാപ്പ ഹംസ ചോയിസ്, മനാഫ് ഇടനീര്‍, മുസ്തഫ ബിസ്മില്ല, റാഷിദ് മൂലടുക്കം, ഷെഫീഖ് മൈക്കുഴി, ബിഎ.മുഹമ്മദ് കുഞ്ഞി, മുക്രി അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.
ബി എം.ഷംസീര്‍, ഷെരീഫ് പന്നടുക്കം, ബികെ. മുഹമ്മദ് കുഞ്ഞി, സമീര്‍ അല്ലാമ നഗര്‍, അസീസ് ബോവിക്കാനം, മന്‍സൂര്‍ പൊവ്വല്‍, സാദിഖ് ആലൂര്‍, ഷാഫി നെല്ലിക്കാട്, ബഷീര്‍ അമ്മങ്കോട്, ബികെ. നിസാര്‍, പി അബ്ദുല്ല കുഞ്ഞി ഹാജി, റംഷീദ് ബാലനടുക്കം, സിദ്ധീഖ് മുസ്ല്യാര്‍ നഗര്‍, ഷാഹിദ് പൊവ്വല്‍, ഹമീദ് സൗത്ത് നുസ്രത്ത്, അസ്‌കര്‍ ബോവിക്കാനം, മൊയ്തീന്‍ ചാപ്പ, ഹമീദ് മുക്രി, സമീര്‍ ചാല്‍ക്കര, ഉമ്മര്‍ബെള്ളിപ്പാടി, കബീര്‍ മുസ്ല്യാര്‍നഗര്‍, അഷ്ഫാദ് ബോവിക്കാനം, മിന്‍ഹാദ് കംടി, അബു ബാവിക്കര, സുലൈമാന്‍ മൊട്ട, മുന്‍സിര്‍, മുര്‍ഷിദ് പാറ, ഹുസൈന്‍ മദനിനഗര്‍, ഉസ്മാന്‍ ബോവിക്കാനം, അയാന്‍ ബെള്ളിപ്പാടി, മുഹമ്മദ് കുഞ്ഞി ബെള്ളിപ്പാടി തുടങ്ങിയവരും സംബന്ധിച്ചു.
വൈദ്യുതി നിരക്ക് കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്, മുന്‍സിപ്പല്‍, മേഖലാതലങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ചെര്‍ക്കള ടൗണില്‍ നടന്ന പ്രകടനത്തില്‍ മണ്ഡലം യുത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍, പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ് എംഎം നൗഷാദ്, സെക്രടറി ഹാരിസ് ദിടുപ്പ, സലാം ചെര്‍ക്കള, സി ബി ലത്തീഫ്, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൊടിപ്പള്ളം, അന്തു മെനങ്കോട്, ഖലീല്‍ അലങ്കോള്‍, ത്വഹ തങ്ങള്‍ നേതൃത്വം നല്‍കി.
#MuslimLeagueProtest, #KeralaProtest, #ElectricityHike, #KeralaPolitics