ബേക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ മുസ്ലിം ലീഗ് ധര്‍ണ നടത്തും
Oct 15, 2012, 15:05 IST
ചെമ്മനാട്: ബേക്കല്‍ പോലീസ് നടപ്പാക്കുന്ന ഇരട്ട നീതീക്കെതിരെ പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്താന്‍ മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഈയടുത്ത് മേല്‍പ്പറമ്പ്, കട്ടക്കാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവവുമായി നേരിട്ട് ബന്ധമുള്ള പലരേയും കേസില്‍ നിന്നൊഴിവാക്കുകയും നിരപരാധികളായ ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് കേസില്‍ കുടുക്കി പീഢിപ്പിക്കുകയും ചെയ്യുന്നത് പ്രതിശേധാര്ഹവും അക്രമികളെ സഹായിക്കുന്നതിന് തുല്യവുമാണ്. നീതി നടപ്പാക്കേണ്ട പോലീസ് അക്രമികളെ പക്ഷം ചേര്‍ന്നാണ് സംസാരിക്കുന്നത്. മേല്‍പ്പറമ്പ്, ഒരവങ്കര ഭാഗങ്ങളില്‍ 12 വീടുകള്‍ തകര്‍ത്ത കേസിലെ പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. നിരപരാധികളെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വേട്ടയാടുന്നത് ബേക്കലിലെ ചില പോലീസുകാരുടെ ഹോബിയായി മാറിയിരിക്കുകയാണ്. നിഷ്പക്ഷമായി നീതീ നിര്‍വഹണം നടത്തുക, നിരപരാധികളെ കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക, അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുക
പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന് കടവത്തിന്റെ അധ്യക്ഷതയില്‍ ഷാഫി കട്ടക്കാല്‍ യോഗം ഉല്‍ഘാടനം ചെയ്തു. ജലീല്‍ കോയ, ടി.പി. ഉമര്‍ കുഞ്ഞി, റസാഖ് കല്ലട്ര, ഖലീല്‍ കല്ലട്ര,ടി.ഡി. കബീര്‍, അന്‍വര്‍ കോളിയടുക്കം, ശംസുദ്ദീന്‍ ചെമ്പിരിക്ക, എന്‍.എ. മാഹിന്‍, അബ്ബാസ് ബന്താട്, സഅദുല്ല, അഹ്മദ് ഹാജി, നൗഷാദ് ആലിച്ചേരി, മുത്തലിബ് ഹാജി തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു. അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി ചെമ്മനാട് നന്ദിയും പറഞ്ഞു .
Keywords: Chemnad, Bekal, Police, Dharna, Muslim-league, Meet, case, police-station, kasaragod, Anvar Koliyadukkam, Shafi Kattakal, N.A. Mahin






