ഹജ്ജാജിമാര്‍ക്ക് മുസ്ലിം ലീഗ് യാത്രയയപ്പ് നല്കി
Sep 16, 2012, 16:20 IST
മേല്‍പ്പറമ്പ്: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.
പഞ്ചായത്ത് ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന് കടവത്തിന്റെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹജ്ജിന് പോകുന്ന മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് എം.എസ്. മുഹമ്മദ് കുഞ്ഞി, തെക്കില്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ഉമ്പു, ബെണ്ടിച്ചാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ്, നിസാര്‍ കല്ലട്ര, അബൂബക്കര്‍ തുടങ്ങിയവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് കീഴൂര്‍, ഇഖ്ബാല്‍ കല്ലട്ര, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.ഡി കബീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, കെ.എം.സി.സി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം റാഫി പള്ളിപ്പുറം, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ശംസുദ്ധീന്‍ ചെമ്പിരിക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹജ്ജാജികള്‍ക്ക് വേണ്ടി എം.എസ് മുഹമ്മദ് കുഞ്ഞി യാത്രായയപ്പിനു നന്ദി പറഞ്ഞു. അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി ചെമ്മനാട് നന്ദി പറഞ്ഞു.
Keywords: Chemnad, Melparamba, Muslim-league, Hajj, Sent off, Panchayath, Kasaragod