city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 03.12.2018) കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപീകരിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്ന പ്രത്യേക ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ ഒട്ടെറെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എല്‍.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫണ്ട് അനുവദിക്കുന്നതില്‍ തികഞ്ഞ അലംഭാവം കാട്ടുകയും അനുവദിക്കുന്ന ഫണ്ടുകള്‍ക്ക് ഭരണാനുമതി നല്‍കാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയും ജില്ലയുടെ വികസനം തടസ്സപ്പെടുത്തുകയും ചെയ്യുകയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.

2018 ലെ ബജറ്റില്‍ പ്രഖ്യാപിച്ച 90 കോടി രൂപയ്ക്ക് ഇതുവരെയായി ഭരണാനുമതി നല്‍കിയിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ ഈ നടപടി ജില്ലയുടെ വികസന മുരടിപ്പിന് ആക്കം കൂട്ടുന്നതാണെന്ന് യോഗം വിലയിരുത്തി. ഇടത് സര്‍ക്കാറിന്റെ ജില്ലയോടുള്ള അവഗണന അവസാനിപ്പിച്ച് ജില്ലാ വികസന പാക്കേജിന് അനുവദിച്ച ഫണ്ടിന് ഭരണാനുമതി നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി ,വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള ,എ.ജി.സി. ബഷീര്‍,ടി.എ.മൂസ, കെ.ഇ.എ. ബക്കര്‍, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ശാഫി, അഡ്വ. എം.ടി.പി. കരീം പ്രസംഗിച്ചു.

കാസര്‍കോട് ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം: മുസ്ലിം ലീഗ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Muslim league on neglect of Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia