city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാന്‍പരാഗ് മോഷ്ടാക്കളെ സംരക്ഷിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനത്തെ വിവാദമാക്കി: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 08.05.2020) നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ലക്ഷം രൂപ വില വരുന്ന പാന്‍പരാഗ് അടക്കമുള്ള നിരോധിത ലഹരി വസ്തുക്കള്‍ നഗരസഭയുടെ ഗോഡൗണില്‍ നിന്നും മോഷണം നടത്തിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നല്ല നിലയില്‍ കുടുംബശ്രീ കഫേയില്‍ പ്രവര്‍ത്തിച്ച് വരുന്ന കമ്മ്യൂണിറ്റി കിച്ചനെതിരെ വ്യാജ പ്രചരണം നടത്തുന്നതെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് പറഞ്ഞു.

പാന്‍പരാഗ് മോഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നിമിഷം തന്നെ ചെയര്‍പേഴ് സണ്‍ ഇക്കാര്യം അന്വേഷിക്കാനും പോലീസില്‍ പരാതി നല്‍കാനും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് തല അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് സെക്രട്ടറിയില്‍ നിന്നും ലഭിച്ച വിവരം. വകുപ്പ് തല അന്വേഷണം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിനിടക്ക് കമ്മ്യൂണിറ്റി കിച്ചണിനെതിരെയുള്ള അഴിമതി ആരോപണവുമായി പാന്‍ പരാഗ് മോഷണത്തെ കൂട്ടികെട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഖാലിദ് പച്ചക്കാട് പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചണിലെ പാചകം ചെയ്യുന്ന ഭാഗത്തേക്ക് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്ത വനിത കൗണ്‍സിലര്‍ക്കെതിരെയാണ് സമൂസ ഉണ്ടാക്കി വിറ്റുവെന്ന തരത്തില്‍ പ്രചരണം നടത്തിയത്. എന്നാല്‍ നാളിത് വരെ കമ്മ്യൂണിറ്റി കിച്ചണില്‍ സമൂസ ഉണ്ടാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുടുംബശ്രീ അംഗമായ വനിത കൗണ്‍സിലര്‍ വ്യാജ പ്രചരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഖാലിദ് വ്യക്തമാക്കി.

നേരത്തെ ഇത്തരത്തിലുള്ള വ്യാജപ്രചരണമുണ്ടായിരുന്നു. നഗരസഭയിലെ ചില ഉദ്യോഗസ്ഥന്മാരുടെ നീക്കങ്ങളും സംശയിക്കേണ്ടിയിരിക്കുന്നു. നഗരസഭ സെക്രട്ടറി പോലീസില്‍ പരാതി നല്‍കുന്നതിന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്ന് പറയുന്നു. കൂടാതെ സെക്രട്ടറിയാണ് മോഷണ സംഭവം കണ്ടുപിടിച്ചതെന്നും അറിയാന്‍ കഴിയുന്നു. പിന്നെന്ത് കൊണ്ടാണ് പ്രതികളെ കണ്ടു പിടിക്കാനാവശ്യമായ നടപടികള്‍ ഓഫീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നത് ദുരൂഹതയുണ്ടാക്കുന്നു. പിടിച്ചെടുത്ത പാന്‍പരാഗ് മോഷണം പോയതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ്. അതില്‍ നിന്നും ഒഴിഞ്ഞ് മാറാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണോ വ്യാജ പ്രചരണവും സംഭവം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഖാലിദ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുന്നണി ഭരണത്തേയും, പ്രത്യേകിച്ച് മുസ്ലിം ലീഗിനെയും, കൗണ്‍സിലര്‍മാരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും, നിയമപരമായ രീതിയില്‍ സത്യം പുറത്ത് കൊണ്ട് വരുമെന്നും ഖാലിദ് പച്ചക്കാട് പറഞ്ഞു.

പാന്‍പരാഗ് മോഷ്ടാക്കളെ സംരക്ഷിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനത്തെ വിവാദമാക്കി: മുസ്ലിം ലീഗ്


Keywords: Kasaragod, Kerala, news, Kasaragod-Municipality, Muslim-league, Muslim league on Community kitchen controversy
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia