ബന്താട് മുസ്ലിം ലീഗ് ഓഫീസ് കെട്ടിട ശിലാസ്ഥാപനവും നേതാക്കള്‍ക്ക് സ്വീകരണവും ബുധനാഴ്ച
Oct 11, 2016, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2016) ബന്താട് മുസ്ലിം ലീഗ് ഓഫീസ് കെട്ടിട ശിലാസ്ഥാപനവും ജനപ്രതിനിധികള്‍ക്കും, യൂത്ത് ലീഗ് നേതാക്കള്‍ക്കുമുള്ള സ്വീകരണവും ബാധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ടി ഡി മുഹമ്മദ് കുഞ്ഞി, ടി പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തും.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി ടി അഹ് മദലി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. അബ്ബാസ് ബന്താട് അധ്യക്ഷത വഹിക്കും. ചന്ദ്രിക ഡയറക്ടര്‍ പി എ ഇബ്രാഹിം ഹാജിയെ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉപഹാരം നല്‍കി ആദരിക്കും.
തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. ടി കെ മുനീര്‍ ബന്താട് സ്വാഗതവും, ആസിഫ് മാളിക നന്ദിയും പറയും.
Keywords : Chemnad, Muslim-league, Office, Inauguration, Kasaragod, Press meet, Reception, Bandad.