വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ മുസ്ലിം ലീഗ് മൈത്രി യാത്ര
May 8, 2012, 10:35 IST

തൃക്കരിപ്പൂര്‍: മെട്ടമ്മല്‍ മധുരങ്കൈയിലെ രജിലേഷിന്റെ ആത്മഹത്യാ സംഭവം ഉയര്‍ത്തികാട്ടി മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢ നീക്കം ഒരു പ്രദേശത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവവുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്നിരിക്കെ മുസ്ലിം ലീഗിന്റെ പേരീല്‍ സദാചാര പോലീസ് എന്നാരോപിച്ച് പിണറായി വിജയനും സി.പി.എമ്മും നടത്തുന്ന പ്രചാരണം വങ്കത്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ മുസ്ലിംലീഗ് എട്ടിന് വൈകുന്നേരം നാല് മണിക്ക് തൃക്കരിപ്പൂരില്‍നിന്നും മെട്ടമ്മലിലേക്ക് മൈത്രി യാത്ര നടത്തും. മെട്ടമ്മലില്‍ വിശദീകരണ പൊതുയോഗവും നടത്തും. എസ്.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീര്‍, വി.കെ. ബാവ, സത്താര്‍ വടക്കുമ്പാട്, റസാഖ് പുനത്തില്‍, കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി, സത്താര്‍ മണിയനൊടി,കെ. മുഹമ്മദ്കുഞ്ഞി ഹാജി, എം.അബ്ദുല്‍ സലാം പ്രസംഗിച്ചു.
Keywords: Muslim league, Maithri yathra, Trikaripur, Kasaragod