city-gold-ad-for-blogger
Aster MIMS 10/10/2023

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിലെ അനാസ്ഥ; പ്രതിഷേധ സമരം നടത്തി മുസ്ലിം ലീഗ്

തലപ്പാടി: (www.kasargodvartha.com 11.05.2020) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തി. തലപ്പാടിയിലെ കേരള -കര്‍ണാടക അതിര്‍ത്തിയിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ ട്രെയിന്‍, ബസ് അടക്കമുള്ള വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി എത്രയും വേഗം കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ നിര്‍ത്തി ക്രിയാത്മകമായ നടപടികള്‍ കൈകൊള്ളണമെന്ന് സമരം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ നാട്ടുകാരെ കേരളത്തില്‍ നിന്ന് ട്രെയിനിലും മറ്റും കൊണ്ട് പോവുമ്പോള്‍ മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഒരു വഴിയും ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ്.

അതിഥി തൊഴിലാളിക്കള അവരവരുടെ സര്‍ക്കാര്‍ കൊണ്ട് പോവുമ്പോള്‍ അവരെ യാത്രയയക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി പാര്‍ട്ടി ക്ലാസും കേരള സര്‍ക്കാരിന്റെ മഹാത്മ്യം പറയുന്ന സമയത്ത് നമ്മുടെ നാട്ടുകാര്‍ അയല്‍ സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്.  അതിഥി തൊഴിലാളികള്‍ ഇവിടെന്നുള്ള തിരിച്ചു പോക്ക് ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും മലയാളികളെ നാട്ടിലെത്തിക്കുവാനുള്ള ട്രെയിനുകള്‍ വൈകുകയാണ്.

അയല്‍ സംസ്ഥാനത്തുള്ളവര്‍ സ്വന്തമായി വാഹന സൗകര്യം ഏര്‍പ്പാടാക്കി വരണമെന്ന് പറയുന്ന സര്‍ക്കാര്‍ ഇവിടെ നിന്ന്തൊഴിലിനും പഠനത്തിനും പോവുമ്പോള്‍ സ്വന്തം വാഹനവുമായിട്ടല്ല പോവുന്നതെന്ന യാഥാര്‍ത്യം മനപ്പൂര്‍വ്വം വിസ്മരിക്കുകയാണ്.അവിടങ്ങളില്‍ നിന്ന് കേരളത്തിലെത്താന്‍ കഴുത്തറപ്പന്‍ ടാക്‌സി ചാര്‍ജ്ജാണ് സ്വകാര്യ ടാക്‌സിക്കാര്‍ ഈടാക്കുന്നത്. ഭക്ഷണം പോലും കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ജോലിയും കൂലിയും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭീമന്‍ യാത്ര ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലുള്ളവരുടെ സ്ഥിതി ഏറെ പരിതാപകരമാണെന്നുംഎന്ത് അസുഖം ബാധിച്ചാല്‍ പോലും നമ്മുടെ മലയാളികളെ ചികിത്സിക്കാന്‍ അവിടങ്ങളിലെ ആശുപത്രികള്‍ തയ്യാറാവാത്ത അവസ്ഥയാണുള്ളതെന്നും അസുഖം മൂലം ചികിത്സ ലഭ്യമാക്കാന്‍ അവിടെത്തെ ആശുപത്രി തയ്യാറാവാത്തതിനാല്‍ കാസര്‍കോട് ജില്ലക്കാരനായ സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ച് പോയ സംഭവവുമുണ്ടായതായും സമരം ചൂണ്ടിക്കാട്ടി.

അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയ കോവിഡ് ജാഗ്രത എന്ന സൈറ്റിലും നിരവധി പ്രശ്‌നങ്ങളാണുള്ളത്. ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പകുതി പേര്‍ക്ക് അനുമതി കൊടുക്കുകയും മറ്റുള്ളവര്‍ക്ക് അപ്രൂവല്‍ ലഭിക്കാതിരിക്കുകയും മിക്ക സമയങ്ങളിലും സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ കുടുങ്ങികിടക്കുന്ന മലയാളികളെ വല്ലാതെ മനോവിഷമത്തിലാക്കുന്നുവെന്നും ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് മറുനാടന്‍ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നും ഇനിയും മറുനാടന്‍ മലയാളികളെ കൊണ്ട് വരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ തുടര്‍ന്നും ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ജനപ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി.

മറുനാടുകളിലുള്ളവര്‍ തിരിച്ചെത്തിയാല്‍ കോവിഡ് കേസുകള്‍ ഇവിടെ കൂടുകയും സംസ്ഥാനത്തിന്റെ പ്രതിഛായയെ അത് ബാധിക്കുമെന്ന ഭയമാണോ സര്‍ക്കാരിനുള്ളത് എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സമരം ആരോപിച്ചു. അങ്ങെനെയാണെങ്കില്‍ സ്വന്തം ജനങ്ങളെ അയല്‍ നാടുകളില്‍ കുരുതിക്ക് കൊടുത്തുള്ള ഒരു പ്രതിഛായയും മലയാള മണ്ണിനാവശ്യമില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിലെ അനാസ്ഥ; പ്രതിഷേധ സമരം നടത്തി മുസ്ലിം ലീഗ്

കെ എം അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ഗുഡ ഗിരി, മുസ്ലീം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മുഖ്ത്താര്‍ മഞ്ചേശ്വരം, ബി എം മുസ്തഫ, ബ്ലോക്ക്സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ സഅദ് അംഗടിമുഗര്‍, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Thalappady, Kerala, News, Muslim-league, Protest, Muslim league leaders conducted protest with demands to bring back malayalees from other states

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL