ഉത്തരാഖണ്ഡ് ഫണ്ട് ശേഖരണം വിജയിപ്പിക്കുക: മുസ്‌ലിം ലീഗ്
Jul 3, 2013, 20:15 IST
കാസര്‍കോട്: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡിലെ ജനങ്ങളെ സഹായിക്കുന്നതിന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഫണ്ട് ശേഖരണം കാസര്‍കോട് നിയോജക മണ്ഡലത്തില്‍ വന്‍വിജയമാക്കാന്‍ പ്രസിഡണ്ട് എല്‍.എ. മഹമൂദ് ഹാജി, ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ അഭ്യര്‍ത്ഥിച്ചു.
വെള്ളിയാഴ്ച പള്ളികളും കവലകളും കേന്ദ്രീകരിച്ച് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന സംഖ്യ അതാത് മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളെ വാര്‍ഡ് കമ്മിറ്റികള്‍ ഏല്‍പ്പിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ച് മണിയോടെ മുനിസിപ്പല്‍, പഞ്ചായത്ത്തല നിരീക്ഷകന്മാരായ സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി (കാസര്‍കോട്), എ.എം.കടവത്ത് (ചെങ്കള), പി.അബ്ദുല്‍ റഹ്മാന്‍ ഹാജി (മൊഗ്രാല്‍പുത്തൂര്‍), ഹാഷിം കടവത്ത് (മധൂര്‍), ഇ.അബൂബക്കര്‍ ഹാജി (ബദിയടുക്ക), മാഹിന്‍ കേളോട്ട് (കാറഡുക്ക), അഡ്വ. വി.എം. മുനീര്‍ (കുമ്പഡാജെ), ഹമീദ് ബെദിര (ബെള്ളൂര്‍) എന്നിവര്‍ അതാത് കേന്ദ്രങ്ങളില്‍നിന്നും ഫണ്ട് ഏറ്റുവാങ്ങും.
മുസ്‌ലിം ലീഗ് പോഷക, അനുബന്ധ സംഘടനകളുടെ മുഴുവന്‍ പ്രവര്‍ത്തകരും മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kerala, Kasaragod, Muslim League, Fund, Uttarakhand, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.