city-gold-ad-for-blogger

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: മുസ്‌ലിം ലീഗ്

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: മുസ്‌ലിം ലീഗ്
കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് നേതൃ കൂട്ടായ്മ യു.എ.ഇ. കെ.എം.സി.സി. 
പ്രസിഡണ്ട് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നില്‍കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ച സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ അധിവസിക്കുന്ന കാസര്‍കോട്ട് അടിയന്തിരമായും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് നേതൃ കൂട്ടായ്മ ആവശ്യപ്പെട്ടു. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ ഒന്നിലധികം കേന്ദ്രങ്ങള്‍ അനുവദിച്ചതിനാല്‍ കാസര്‍കോട്ടുനിന്നുള്ള അപേക്ഷകര്‍ വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ വരികയും കോഴിക്കോട് മേഖല ഓഫീസിനെ തന്നെ വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയാണ്.ഈ ദുരവസ്ഥ കണക്കിലെടുത്ത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനായി പ്രക്ഷോഭത്തിന് തന്നെ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മുസ്‌ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യൂത്ത്‌ലീഗ്, എം.എസ്.എഫ്. എസ്.ടി.യു, മണ്ഡലത്തിലെ വിവിധ കെ.എം.സി.സി.കള്‍, പ്രവാസി ലീഗ്, സ്വതന്ത്ര കര്‍ഷക സംഘം, ദളിത് ലീഗ് കൂട്ടായ്മ യു.എ.ഇ.കെ.എം.സി.സി. പ്രസിഡണ്ട് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട്ടുനിന്നും മംഗലാപുരത്തുനിന്നും വിവിധ വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകള്‍ ഏകീകരിക്കുന്നതിന് അടിയന്തിരമായും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ ബി.എ. ഇബ്രാഹിമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ച് പ്രാര്‍ത്ഥന നടത്തി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ള, ടി.ഇ.അബ്ദുള്ള, എ. അബ്ദുല്‍ റഹ്മാന്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി പ്രസംഗിച്ചു. ഇബ്രാഹിം ബേര്‍ക്ക, മഹമൂദ് കുളങ്കര, റസാഖ് പട്ടേല്‍, ഷെരീഫ് പൈക്ക, ഹമീദ് ബദ്‌രിയ, എ.എ.അബ്ദുല്‍ റഹ്മാന്‍, ശംസീര്‍ കുന്താപുരം, അഷ്ഫാഖ് തുരുത്തി, ബി.എം.എ. ഖാദര്‍, എ.പി. ജാഫര്‍, സുലൈമാന്‍ ചൗക്കി, ബി.ടി.അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, രാജു കൃഷ്ണന്‍, സുന്ദര ആര്‍ട്ടിസ്റ്റ്, സദാനന്ദന്‍, ചന്ദ്രശേഖരന്‍, സി. മധു, ഇ.ആര്‍.ഹമീദ്, മുഹമ്മദ് ഗസ്സാലി, കെ.എം. മൂസ ഹാജി, ബദറുദ്ദീന്‍എതിര്‍ത്തോട്, ഖലീല്‍ സിലോണ്‍, ഇബ്രാഹിം നെല്ലിക്കട്ട, മുഹമ്മദ് പട്ടാണി, റഫീഖ് കേളോട്ട്, അബ്ദുല്ല ചാല്‍ക്കര, കുഞ്ഞിമൊയ്തീന്‍ ബാങ്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ബി.എച്ച്. അബ്ദുല്ലഞ്ഞി നന്ദി പറഞ്ഞു.

Keywords: Kasaragod, Yahya Thalangara, Passport, Service centre, N.A Nellikunnu, Muslim League.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia