എസ്.ഡി.പി.ഐ മുന്നേറ്റം മുസ്ലീം ലീഗ് ഭയക്കുന്നു: അഷറഫ് മൗലവി മൂവാറ്റുപുഴ
Apr 8, 2012, 11:15 IST
![]() |
എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തില്‍ അഷറഫ് മൗലവി മൂവാറ്റുപുഴ മുഖ്യപ്രഭാഷണംനടത്തുന്നു |
കാസര്‍കോട്: കേരളത്തില്‍ എസ്.ഡി.പി.ഐ മുന്നേറുന്നത് മുസ്ലീം ലീഗിന് വിറളി പിടിപ്പിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ പ്രസ്താവിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ശനിയാഴ്ച സംഘടിപ്പിച്ച എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എസ്.ഡി.പി.ഐയുടെ വളര്‍ച്ചെ ഭയക്കുന്നത് മുസ്ലിംലീഗാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല എസ്.ഡി.പി.ഐക്കെതിരെ നടത്തിയ ഈയിടെ നടത്തി വരുന്ന പത്രപ്രസ്താവന പാര്‍ട്ടി അവജ്ഞയോടെ തള്ളികളയുകയാണെന്നും അദ്ദേഹംപറഞ്ഞു. കാസര്‍കോട്ടെ മുഴുവന്‍ കുഴപ്പങ്ങള്‍ക്കും കാരണം എസ്.ഡി.പി.ഐ ആണെന്ന് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞത് എസ്.ഡി.പി.ഐ മുന്നേറ്റത്തിലുള്ള ഭയംമൂലമാണ്. രാജ്യംഭരിക്കുന്നവര്‍ പീഡിത ജന വിഭാഗത്തെ കാലാകാലങ്ങളായി വഞ്ചിക്കുകയാണ്. സംഘ്പരിവാര്‍ സംഘടനകളെ ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് രാജ്യത്തിന്റെ ഭരണം കൈയിലൊതുക്കുകയാണ്.
അണുബോംബുകള്‍ ഉണ്ടാക്കിയതു കൊണ്ടു മാത്രം രാജ്യം സുരക്ഷിതമാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിമരണം നടക്കുന്നത് ഇന്ത്യയിലാണ്. അര നൂറ്റാണ്ട് കാലം ഭരിച്ച കോണ്‍ഗ്രസിന് ഇതില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് വൈ മുഹമ്മദ് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി പി എ ഗഫൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ യു അബ്ദുല്‍സലാം, സെക്രട്ടറി എ എച്ച് മുനീര്‍, ജില്ലാകമ്മിറ്റിയംഗം സി ടി സുലൈമാന്‍ മാസ്റ്റര്‍, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തംഗം മൈമൂന അബൂബക്കര്‍, ശരീഫ് മഞ്ചേശ്വരം, ഹമീദ് ഹൊസങ്കടി, ഹൈദര്‍ കുളങ്കര, അബ്ദുല്‍ലത്തീഫ്, പി എ ഗഫൂര്‍, ജാവിദ് നെല്ലിക്കുന്ന് സംസാരിച്ചു.

Keywords: SDPI, Ashraf Moulavi Moovattupuzha, Muslim-league, Kasaragod