city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ പരിഗണനയില്‍; സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തും

കാസര്‍കോട്: (www.kasargodvartha.com 15.11.2017) മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ പരിഗണിക്കുന്നു. സംസ്ഥാന നേതൃത്വം ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, ഇപ്പോഴത്തെ ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി ഇ അബ്ദുല്ല, കലട്ര മാഹിന്‍ ഹാജി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ഈ മാസം 30നാണ് കാസര്‍കോട് നഗരസഭ ടൗണ്‍ ഹാളില്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ പരിഗണനയില്‍; സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തും

മൂന്ന് ടേം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നിലവിലുള്ള പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീനും നിലവിലെ സ്ഥാനത്ത് നിന്നും മാറുമെന്ന് ഉറപ്പാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാസര്‍കോട്ടെ എ അബ്ദുര്‍ റഹ് മാന്‍ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ എം സി ഖമറുദ്ദീനും, എ അബ്ദുര്‍ റഹ് മാനും നടത്തിയ മത്സരവും വോട്ടെടുപ്പും ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമൊക്കെ പറഞ്ഞുതീര്‍ത്ത ശേഷം അബ്ദുര്‍ റഹ് മാന്‍ ജില്ലാ ട്രഷറര്‍ സ്ഥാനത്ത് തുടര്‍ന്നുവരികയാണ്. പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ നാലുവീതം വൈസ് പ്രസിഡണ്ട്, സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 11 ഭാരവാഹികളെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുക്കുക.

ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീറിനെ ജില്ലാ ഭാരവാഹി ആക്കാന്‍ മഞ്ചേശ്വരം മണ്ഡലം ലീഗ് കമ്മിറ്റി സജീവമായി രംഗത്തുണ്ട്. നിലവില്‍ ഹനീഫ ഹാജി പൈവളിഗെ, അബ്ദുല്ല മുഗു എന്നീ ജില്ലാ ഭാരവാഹികള്‍ മഞ്ചേശ്വരത്തു നിന്നുണ്ട്. സി ടിക്കും അബ്ദുര്‍ റഹ് മാനും പുറമെ ടി ഇ അബ്ദുല്ലയാണ് കാസര്‍കോട്ട് നിന്നും ലീഗ് ജില്ലാ ഭാരവാഹിത്വത്തിന് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍.

നിലവില്‍ ജില്ലാ വൈസ് പ്രസിഡണ്ടായ കല്ലട്ര മാഹിന്‍ ഹാജി സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ടായതോടെ നിലവിലുള്ള സെക്രട്ടറി കെ ഇ എ ബക്കര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എം എസ് മുഹമ്മദ്കുഞ്ഞി എന്നിവരാണ് മറ്റു ഭാരവാഹി സ്ഥാനത്തേക്ക് ഉദുമയില്‍ നിന്ന് പരിഗണിക്കപ്പെടുന്നത്.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ജില്ലാ ഭാരവാഹി സ്ഥാനത്ത് നിലവിലുണ്ട്. ഇരുവരും അജാനൂര്‍ പഞ്ചായത്തുകാരായതിനാല്‍ കാഞ്ഞങ്ങാട് നഗരസഭക്ക് ജില്ലാ ലീഗില്‍ പ്രാതിനിധ്യം വേണമെന്ന ശക്തമായ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ് കുഞ്ഞിയെ ജില്ലാ ഭാരവാഹി ആക്കണമെന്ന പൊതുധാരണയാണ് മുനിസിപ്പല്‍ ലീഗ് നേതൃത്വത്തിനുള്ളത്. മുഹമ്മദ് കുഞ്ഞി മാഷിനും സി മുഹമ്മദ് കുഞ്ഞിക്കും പുറമെ മുന്‍ മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജിയും സാധ്യതാ പട്ടികയിലുണ്ട്.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഹമീദ് ഹാജി രണ്ടാഴ്ച മുമ്പാണ് ജില്ലാ ലീഗ് കൗണ്‍സിലില്‍ വീണ്ടുമെത്തിയത്. കാഞ്ഞങ്ങാട്ടെ പടലപിണക്കങ്ങളൊക്കെ പറഞ്ഞു തീര്‍ത്ത് ഹാജി ലീഗ് മണ്ഡലം കമ്മിറ്റിയിലും പിന്നീട് ജില്ലാ കൗണ്‍സിലിലും ഇടംനേടുകയും ചെയ്തിട്ടുണ്ട്.

തൃക്കരിപ്പൂരില്‍ നിലവിലുള്ള ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് വി കെ പി ഹമീദലി, ജനറല്‍ സെക്രട്ടറി വി കെ ബാവ, പഞ്ചായത്തംഗം അസ്ലം പടന്ന എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. സംഘടനാ തെരഞ്ഞെടുപ്പില്‍ വി കെ പി ഹമീദും വി കെ ബാവയും തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയുമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറി നില്‍ക്കണമെന്ന കര്‍ശന നിബന്ധനയെ തുടര്‍ന്ന് ഇരുവര്‍ക്കും ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ വൈസ് പ്രസിഡണ്ട് കെ എന്‍ ഷംസുദ്ദീന്‍ പ്രസിഡണ്ടും, അഡ്വ. എം ടി പി എ കരിം ജനറല്‍ സെക്രട്ടറിയുമായും പുതിയ മണ്ഡലം കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

പുതിയ ജില്ലാ കമ്മിറ്റി രൂപീകരണം പൂര്‍ത്തിയായ ശേഷം ഡിസംബര്‍ ഒമ്പതിന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ച് പുതിയ സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുക്കും. ജില്ലാ ഭാരവാഹി സ്ഥാനം ഒഴിഞ്ഞാല്‍ ചെര്‍ക്കളത്തിനും ഖമറുദ്ദീനും സംസ്ഥാന കമ്മിറ്റിയില്‍ പദവി ലഭിക്കുമെന്നും അറിയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Office- Bearers, Muslim League district new President; NA, CT, PB in list, Who will be new president of IUML district committee. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia