Power Cut | അപ്രഖ്യാപിത പവര്‍കട്ട്: സര്‍കാര്‍ ജനങ്ങളെ കൊല്ലാകൊല ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍
* രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്യുന്നത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല
* വൈദ്യുതിയില്ലാത്തതിനാല്‍ രോഗികളും വൃദ്ധരും കൊച്ചു കുഞ്ഞുങ്ങളും അനുഭവിക്കുന്ന ദുരിതം വിവരണാതീതം
കാസര്‍കോട്: (KasargodVartha) അപ്രഖ്യാപിത പവര്‍കട്ട് നടപ്പിലാക്കി അത്യുഷ്ണത്താല്‍ വെന്തുരുകുന്ന ജനങ്ങളെ സര്‍കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുല്‍ റഹ് മാന്‍. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ കാരണം മനുഷ്യര്‍ കുഴഞ്ഞ് വീണ് മരിച്ച് കൊണ്ടിരിക്കുമ്പോള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ട സര്‍കാര്‍ അപ്രഖ്യാപിത പവര്‍കട്ടിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്യുന്നത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല.
വൈദ്യുതിയില്ലാത്തതിനാല്‍ രോഗികളും വൃദ്ധരും കൊച്ചു കുഞ്ഞുങ്ങളും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ശീതീകരിച്ച ഓഫീസുകളിലും മന്ത്രിമന്ദിരങ്ങളിലുമുള്ള അധികാരികള്‍ സാധാരണക്കാരുടെ ദുരിതങ്ങള്‍ തിരിച്ചറിയണം.
കൊടുംചൂടില്‍ സ്വന്തം വീട്ടിനകത്ത് അന്തിയുറങ്ങാന്‍ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
കൊടുംചൂടില്‍ സ്വന്തം വീട്ടിനകത്ത് അന്തിയുറങ്ങാന്‍ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.