city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര­വാ­ഹി­ക­ളുടെ യോഗം: പ­ത്ര­വാര്‍ത്ത ക­ള്ള­മെന്ന് മുസ്‌ലിം ലീഗ്

ഭാര­വാ­ഹി­ക­ളുടെ യോഗം: പ­ത്ര­വാര്‍ത്ത ക­ള്ള­മെന്ന് മുസ്‌ലിം ലീഗ്
Cherkalam Abdulla
കാസര്‍കോട്: ജില്ലാ മുസ്‌ലിം ലീഗ് ഭാര­വാഹി യോഗ­ത്തെ­ക്കു­റി­ച്ച് ഒരു പത്രം കള്ളം പ്രച­രി­പ്പി­ക്കു­ക­യാ­ണെന്ന് ഒരു പ്രഭാത പത്രത്തെ പരാമര്‍ശിച്ച് ജില്ലാ പ്രസി­ഡന്റ് ചെര്‍ക്കളം അബ്­ദുല്ല, ജന­റല്‍ സെക്ര­ട്ടറി എം.­സി. ഖമ­റു­ദ്ദീന്‍, ട്രഷ­റര്‍ എ. ­അ­ബ്­ദുര്‍ റഹ്മാന്‍ എ­ന്നിവര്‍ സംയുക്ത പ്രസ്താ­വ­ന­യില്‍ ആരോ­പി­ച്ചു.

ഭാര­വാ­ഹി­കള്‍ തമ്മില്‍ കടുത്ത വാക്കേറ്റം നട­ന്നു­വെ­ന്നാ­ണ് വാര്‍ത്ത പ്രച­രി­പ്പി­ച്ച­ത്. മറ്റാര്‍ക്കും കിട്ടാത്ത വാര്‍ത്ത­യാ­ണി­ത്. ചര്‍ചക്ക് വന്ന കാര്യ­ങ്ങള്‍ ഓരോന്നും യോഗ­ത്തില്‍ വിശ­ദ­മായി ചര്‍­ച ചെ­യ്തു­വെ­ന്നത് ശരി­യാ­ണ്. അവ­സാനം എല്ലാ തീരു­മാ­ന­ങ്ങളും ഐക്യ­ക­ണ്‌­ഠേ­ന­ പാ­സാ­ക്കി­യാണ് യോഗം പിരി­ഞ്ഞ­ത്.

കാസര്‍കോട് ജില്ലാ കമ്മിറ്റി ഒറ്റ­ക്കെ­ട്ടായി മുമ്പോട്ട് പോകു­ന്ന­തില്‍ അസൂ­യ­പൂ­ണ്ടാണ് ചിലര്‍ ഇത്തരം പ്രചാ­രണം നട­ത്തു­ന്ന­ത്. പ്രവര്‍ത്തക സമി­തി­യ­ലേക്ക് മൂന്നു­പേരെ പ്രത്യേകം നോമി­നേറ്റ് ചെയ്യാന്‍ കമ്മി­റ്റിക്ക് അധി­കാ­ര­മു­ണ്ട്. അങ്ങിനെ നോമി­നേറ്റ് ചെയ്യേ­ണ്ട­വ­രുടെ പേരും ജില്ല­യില്‍നിന്നും സംസ്ഥാന കമ്മി­റ്റി­യി­ലേക്ക് തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വ­രുടെ പേരും അംഗീ­ക­രി­ക്കു­കയും മറ്റ് അത്യാ­വ­ശ്യ­മു­ള്ള­വ­രെ പ്രത്യേകം ക്ഷണി­താ­ക്ക­ളാ­ക്കു­കയുമാണ് ഭാര­വാ­ഹി­ക­ളുടെ യോഗ­ത്തില്‍ ചെയ്ത­ത്.

ദേശീയ കൗണ്‍സി­ലി­ലേക്ക് പതി­നാ­യിരം മെമ്പര്‍ഷി­പ്പിന് ഒരാള്‍ വീതം എന്ന തോതില്‍ ജില്ലാ ഭാര­വാ­ഹി­ക­ളില്‍നിന്നും എക്‌സ് ഒഫീഷ്യോ ആയി­ട്ടു­ള്ള­വരെ കൂടാതെയുള്ള മതി­യായ പ്രാതി­നിധ്യം നല്‍കി­ക്കൊ­ണ്ടുള്ള ലിസ്റ്റ് സംസ്ഥാന കമ്മിറ്റി മുമ്പാകെ നിര്‍ദേ­ശി­ക്കു­ക­യാ­യി­രു­ന്നു. ചര്‍ചക്ക് ശേഷം അതെല്ലാം ഐക്യ­ക­ണ്‌ഠേന അംഗീ­ക­രി­ച്ചു. സത്യം ഇതാ­യി­രിക്കെ കുപ്ര­ചാ­രണം അഴി­ച്ചു­വിട്ട് ജന­ങ്ങ­ളെയും പാര്‍­ട്ടീ പ്ര­വര്‍­ത്ത­ക­രേയും തെറ്റി­ദ്ധ­രി­പ്പിച്ച് പാര്‍ട്ടിയെ ക്ഷീണി­പ്പി­ക്കാ­മെന്ന് ആരും വ്യാമോ­ഹി­ക്കേ­ണ്ടെന്നും നേതാ­ക്കള്‍ പറ­ഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia