city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസുകാരുടെ ലീഗ് വിരുദ്ധ സമീപനം: വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ സൂചനാ ധര്‍ണ്ണ 25ന്

കാസര്‍കോട്: (www.kasargodvartha.com 17.11.2014) ചില പോലീസ് ഉദ്യോഗസ്ഥരുടെ ലീഗ് വിരുദ്ധ സമീപനത്തിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തില്‍ തീരുമാനിച്ചു.

വിദ്യാനഗര്‍ പോലീസിന്റെ പരിധിയില്‍ വര്‍ഷങ്ങളായി ചില പോലീസുകാര്‍ നടത്തി വരുന്ന ഇരട്ട നീതിക്കെതിരെ മുസ്ലിംലീഗ് നല്‍കിയ പരാതിയില്‍ മേലുദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് പോലീസിനെതിരെ പ്രക്ഷോഭവുമായി മുമ്പോട്ട്  പോകാന്‍ ലീഗ് നിര്‍ബന്ധിതമായിരിക്കുന്നതെന്ന് കാസര്‍കോട് നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും, മുസ്ലിംലീഗ് മുനിസിപ്പല്‍ പഞ്ചായത്ത്, പോഷക സംഘടന പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം വിലയിരുത്തി. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു.

ആരോപണ വിധേയരായ ചില പോലീസുകാര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും മാറിപ്പോകാതെ അതേ പോലീസ് സ്‌റ്റേഷനില്‍ തന്നെ പിടിച്ച് നിര്‍ത്തുന്നതിന് ഒത്താശ ചെയ്ത് കൊടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ച നടപടിയല്ല. യു.ഡി.എഫിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായ സമീപനം കൈക്കൊള്ളുന്നത് തിരുത്തുന്നതു വരെ അനിശ്ചിതകാല സമരമാണ് മുസ്ലിംലീഗ് തീരുമാനിച്ചിട്ടുള്ളത്.

അതിന്റെ സൂചനയായി നവംബര്‍ 25ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങളും മധൂര്‍ പഞ്ചായത്തിലെ കൗണ്‍സില്‍ അംഗങ്ങളുമാണ് ധര്‍ണ നടത്തുന്നത്. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദ് അലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ജില്ല ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, ബി.എച്ച് അബ്ദുല്ലക്കുഞ്ഞി, പി. അബ്ദുര്‍ റഹ്മാന്‍ ഹാജി പട്ട്‌ള, അഡ്വ. ഹമീദലി ശംനാട് പ്രസംഗിച്ചു.

സി.എ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മൊയ്തീന്‍ കൊല്ലമ്പാടി, കെ.എം അബ്ദുര്‍ റഹ്മാന്‍, എസ്.പി സലാഹുദ്ദീന്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എം.എ മക്കാര്‍, ജലീല്‍ കടവത്ത്, ഇ.എ ജലീല്‍, മജീദ് പട്‌ള, എം.എ ഹാരിസ്, എ.എസ് അഹ്മദ്, ഹമീദ് പള്ളത്തട്ക, സി. മുഹമ്മദ്കുഞ്ഞി, കെ.സി.എം സുലൈമാന്‍, കെ.എം ബഷീര്‍, എ.എം കടവത്ത്, അഡ്വ. വി.എം. മുനീര്‍, പി.എം മുനീര്‍ ഹാജി, മാഹിന്‍ കേളോട്ട്, ബദ്‌റുദീന്‍ താഷിം, കെ. ഷാഫി ഹാജി, അഡ്വ. ഖാസിം, ഹമീദ് പൊസൊളിഗെ, അബ്ദുര്‍ റഹ്മാന്‍ ഹാജി സഫ, ഹാരിസ് പട്ട്‌ള, അസ്ഹറുദീന്‍ എതിര്‍ത്തോട്, ഇ.ആര്‍. ഹമീദ്, എ.കെ. കുഞ്ഞാമു, മുത്തലിബ് പാറക്കെട്ട്, മുഹമ്മദ് പട്ടാങ്ങ്, യു. സഹദ്, ബി.എം.എ ഖാദര്‍, കെ.പി ഇബ്രാഹിം ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പോലീസുകാരുടെ ലീഗ് വിരുദ്ധ സമീപനം: വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ സൂചനാ ധര്‍ണ്ണ 25ന്


Keywords : Kasaragod, Kerala, Police, Muslim-league, Dharna, Vidyanagar, LA Mahmood Haji, Muslim league Dharna before Vidyanagar Police station on 25th. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia