city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചിന്റെ ആദ്യ ദിനത്തിന് ചിത്താരി ചാമുണ്ഡിക്കുന്നില്‍ സമാപനം

ചിത്താരി: (www.kasargodvartha.com 11.01.2020) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്റെ നേതൃത്വത്തില്‍ നീലേശ്വരത്ത് ആരംഭിച്ച മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചിന്റെ ആദ്യദിനത്തിന് ചിത്താരി ചാമുണ്ഡികുന്നില്‍ സമാപനം. പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നവരും ലീഗ് പ്രവര്‍ത്തകരുമായ നിരവധി പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

സമാപന സമ്മേളം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മാര്‍ച്ച് നായകന്‍ എ അബ്ദുര്‍ റഹ് മാന്‍, ഡയറക്ടര്‍ വി കെ പി ഹമീദലി, കെ മുഹമ്മദ് കുഞ്ഞി, വി കെ ബാവ, മൂസ ബി ചെര്‍ക്കള, എം പി ജാഫര്‍, കെ ഇ എ ബക്കര്‍, ബഷീര്‍ വെള്ളിക്കോത്ത്, അഷ്‌റഫ് എടനീര്‍, സി മുഹമ്മദ് കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉദുമയില്‍ നിന്ന് പുനരാരംഭിക്കുന്ന മാര്‍ച്ച് വൈകുന്നേരം ആറ് മണിക്ക് കുമ്പളയില്‍ സമാപിക്കും.


Keywords:  Kerala, kasaragod, news, Chithari, Muslim-league, March, Muslim League Desh Raksha march first day end

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL