ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ മുസ്ലിം ലീഗ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
May 12, 2012, 18:36 IST
കാസര്‍കോട്: പാര്‍ട്ടി വളര്‍ത്താന്‍ സി.പി.എം. നടത്തുന്ന ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് ഓര്‍മ്മപ്പെടുത്തലോടെ മുസ്ലിം ലീഗ് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ആശയവും തത്വവും മറ്റൊന്നായി പോയാല്‍ വിധി നടപ്പാക്കുന്ന സി.പി.എമ്മിന്റെ പാര്‍ട്ടി കോടതിക്കെതിരെ ജനങ്ങള്‍ മനസ്സും വാക്കും കൊണ്ട് പ്രതിഷേധിച്ചു. ചുവപ്പന്‍ ഭീകരത ആളിക്കത്തുമ്പോള്‍ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ സി.പി.എം. ചെയ്തികളില്‍ നാട് പിന്നെയും ചോരക്കളമാകുമെന്ന് ജാഗ്രതാ സദസ്സില്‍ പ്രസംഗിച്ച നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ജീവിക്കാനുള്ള ജാഗ്രതക്കുവേണ്ടി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്നിന്നായും നൂറുക്കണക്കിനാളുകളെത്തിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് സ്വാഗതം പറഞ്ഞു.
സി.പി.എമ്മിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന് ജാഗ്രതാ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയം കൊണ്ട് ആര്‍ക്കും ഒന്നും നേടാന്‍ സാധിക്കില്ല.
ജനാധിപത്യം നിലനിര്‍ത്താന്‍ നാട്ടില്‍ രാഷ്ട്രീയ സംസ്കാരം വളര്‍ത്തിയെടുക്കണം. ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്നുവരാന്‍ ഒരു പാര്‍ട്ടിയും അനുവദിക്കരുത്. ക്വട്ടേഷന്‍ സംഘങ്ങളുടെയും മാഫിയകളുടെയും വളര്‍ച്ച സര്‍ക്കാറിന് ഭീഷണിയാകും. നാടിന്റെ സമ്പദ് ഘടന തകര്‍ക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. കവി പി.എസ്.ഹമീദ് കവിത ചൊല്ലി.
എം.എല്‍.എ.മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ സി.ടി.അഹമ്മദലി, എ.ഹമീദ്ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ഹനീഫ് ഹാജി പൈവളിഗെ, എം.അബ്ദുല്ല മുഗു, കെ.ഇ.എ. ബക്കര്‍, എ.ജി.സി. ബഷീര്‍, നിയോജക മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, അബ്ബാസ് ഓണന്ത, എം.എസ് മുഹമ്മദ്കുഞ്ഞി, ഷാഫി കട്ടക്കാല്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.പി. ജാഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, IUML, Muslim League, CPM, Public Meet.