city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 06.04.2019) ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എ ജി സി ബഷീറിനെതിരായി കേസെടുത്തതില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗും യൂത്ത് ലീഗും രംഗത്ത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ പോലീസിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും മുന്നറിയിപ്പ് നല്‍കി.

പോലീസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ വന്ന വോയ്‌സ് ക്ലിപ്പിന്റെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നതെന്നും രാഷ്ട്രീയപരമായ വിഷയത്തില്‍ സിപിഎം നേതാക്കള്‍ കൈകൊണ്ട നിലപാട് വിശദീകരിച്ചത് വ്യക്തിഹത്യയെന്നാരോപിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് യൂത്ത് ലീഗ്

പെരിയ കല്യോട്ട് രണ്ട് യുത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിന് പ്രചോദനം നല്‍കുന്ന രീതിയില്‍ കൊല വിളി പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെയും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ അശ്ലീലപദമുപയോഗിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെയും പരാതി നല്‍കിയിട്ടും ഇനിയും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. പോലീസിന്റെ ഇത്തരം ഇരട്ട നയം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ച് വരുത്തും. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം നടത്തുന്ന ഇരട്ട നീതിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്താണ് പ്രസംഗിച്ചതെന്ന് പോലും കേള്‍ക്കാതെയാണ് സിപിഎമ്മിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വി പി പി മുസ്തഫക്കെതിരെ കൈ അനക്കാന്‍ ധൈര്യപ്പെടാത്ത പോലീസ് എ ജി സി ബഷീറിനെതിരെ കേസെടുക്കാന്‍ കാണിച്ച ആവേശം എന്തിനു വേണ്ടിയാണെന്ന് പൊതുജനങ്ങള്‍ക്കറിയാം. യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

സിപിഎമ്മിന്റെ വളണ്ടിയര്‍ ടീമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടെ പോലീസിലെ ചിലയാളുകള്‍ തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും, അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ഓര്‍മിപ്പിച്ചു. സിപിഎമ്മിന് ദാസ്യവേല ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ചെയ്തികള്‍ കൊണ്ട് പൊതുജനങ്ങള്‍ക്ക് വിശ്വാസമില്ലത്തവരായി ജില്ലയിലെ പോലിസ് മാറിയിരിക്കുകയാണ്. എ ജി സി ബഷീറിനെതിരായ നീക്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Case, Youth League, Muslim League and Youth League against police on case against AGC Basheer 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia