സംഘ്പരിവാര്‍ അഴിഞ്ഞാട്ടം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്
Dec 17, 2018, 17:35 IST
ഉളിയത്തടുക്ക: (www.kasargodvartha.com 17.12.2018) ഹിന്ദുസമാജോത്സവം കഴിഞ്ഞ് പോകവെ മധൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടതായി മുസ്ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മുദ്രാവാക്യത്തിലും, പ്രകടനത്തിലും ഇതര സമുദായത്തെ ആക്ഷേപിച്ചും, പ്രകോപനങ്ങള്‍ സൃഷ്ടിച്ചും, വഴിയാത്രക്കാരെ അക്രമിച്ചും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തും നടത്തിയത് അഴിഞ്ഞാട്ടമാണ്. ഹിന്ദു സമാജോത്സവത്തിന്റെ മറവില്‍ സംഘ്പരിവാര്‍ സംഘടന നടത്തിയ തേര്‍വാഴ്ച തടയുന്നതിനു പകരം കാഴ്ചക്കാരായി നിന്ന പോലീസ് ഇരകള്‍ക്ക് നേരെ തന്നെ വീണ്ടും കാണിച്ച അതിക്രമം നീതീകരിക്കാനാവാത്തതാണ്.
അക്രമകാരികളായ സംഘ്പരിവാര്‍ സംഘടന പ്രവര്‍ത്തകരെ തടയുന്നതിന് പകരം ഇരകളെ അക്രമിച്ച് പോലീസും ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Madhur, Muslim League against Sanghparivar
< !- START disable copy paste -->