city-gold-ad-for-blogger

ലീഗ് വിട്ട് സിപിഎമ്മില്‍ പോകാനൊരുങ്ങുന്ന കെ കെ അബ്ദുല്ലക്കുഞ്ഞി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാളെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 03.07.2017) ലീഗ് വിട്ട് സിപിഎമ്മില്‍ പോകാനൊരുങ്ങുന്ന കെ.കെ. അബുല്ല കുഞ്ഞിയെ 2017 ഫെബ്രുവരി 28ന് ചേര്‍ന്ന മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാളാണെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ അനുബന്ധമായി പുതിയ ജില്ലാ കൗണ്‍സിലിലേക്ക് പേരു പോലും നിര്‍ദ്ദേശിക്കപ്പെടാത്ത ഒരാളാണ് അദ്ദേഹം. കീഴ്ഘടകം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ സംഘടനയില്‍ നിന്നും പുറത്തായതിന് സമാനമാണെന്നും മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.

2012 ല്‍ തെരഞ്ഞെടുത്ത നിലവിലെ ജില്ലാ കമ്മിറ്റിയില്‍ ഭാരവാഹിയോ, പ്രവര്‍ത്തക സമിതി അംഗത്വത്തിലോ, പ്രവര്‍ത്തനത്തിലോ ഇല്ലാത്ത കെ കെ അബുല്ല കുഞ്ഞി കഴിഞ്ഞ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഭാരവാഹിത്വത്തിലേക്ക് മത്സരിച്ചു പരാജയപ്പെട്ടതിലുളള നൈരാശ്യം കാരണം മറ്റു പാളയത്തില്‍ അഭയം തേടുന്നു എന്നതല്ലാതെ മറ്റൊരു പ്രാധാന്യവും സംഭവത്തിന് പാര്‍ട്ടി കല്‍പ്പിക്കുന്നില്ല. മഞ്ചേശ്വരത്ത് സി.പി.എം നടത്തുന്ന ഇത്തരം നീക്കം ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂവെന്നും മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു.

Also Read:
ലീഗ് നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞിയും 250 പ്രവര്‍ത്തകരും ലീഗ് വിട്ട് സിപിഎമ്മിലേക്ക്; സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെത്തും

ലീഗ് വിട്ട് സിപിഎമ്മില്‍ പോകാനൊരുങ്ങുന്ന കെ കെ അബ്ദുല്ലക്കുഞ്ഞി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാളെന്ന് മുസ്ലിം ലീഗ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Political party, CPM, Muslim league against K.K Abdulla Kunhi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia