city-gold-ad-for-blogger
Aster MIMS 10/10/2023

നഗര ഭരണം അട്ടിമറിക്കാനുള്ള സി.പി.എം ശ്രമം ചെറുക്കും: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 29.09.2018) കാസര്‍കോട് നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനും സി.പി.എം. ഗൂഡാലോചന നടത്തുകയാണെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ നേതൃയോഗം കുറ്റപ്പെടുത്തി. പ്രസിഡണ്ട് അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. അച്ചടക്ക നടപടിക്ക് വിധേയയായ ഒരു ഉദ്യോഗസ്ഥയെ കൂട്ടുപിടിച്ച് ഏരിയ സെക്രട്ടറി അകാരണമായി വിജിലന്‍സിലും മറ്റും വ്യാജ പരാതി നല്‍കിയും പാര്‍ട്ടി പത്രത്തില്‍ നിരന്തരമായി നുണ പ്രചരണങ്ങള്‍ നടത്തിയും ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയും നഗരസഭ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തികള്‍ നിര്‍ത്തിവെപ്പിക്കാനും കാലതാമസമുണ്ടാക്കാനും പദ്ധതി നിര്‍വ്വഹണം അട്ടിമറിക്കാനും സി.പി.എം ശ്രമം നടത്തുകയാണ്.
നഗര ഭരണം അട്ടിമറിക്കാനുള്ള സി.പി.എം ശ്രമം ചെറുക്കും: മുസ്ലിം ലീഗ്

രണ്ട് തവണ നഗരഭരണം കയ്യാളിയ സി.പി.എമ്മിന് നിലവില്‍ മുപ്പത്തി എട്ട് അംഗ കൗണ്‍സിലില്‍ ഒരു അംഗം മാത്രമാണുള്ളത്. ഇത് സി.പി.എമ്മിനുണ്ടാക്കിയിട്ടുള്ള ക്ഷീണം ചില്ലറയല്ല. ഈ ജാള്യത മറച്ച് വെക്കുന്നതിനും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദത്തിലാക്കിയും പാര്‍ട്ടി അജണ്ട നടപ്പിലാക്കാനാണ് സി.പി.എം നീക്കം നടത്തുന്നത്. സി.പി.എം. നേതാക്കളുടെ ഒത്താശയോടെയാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് നഗരഭരണം തടസ്സപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod, News, Muslim League, CPM, Muslim league against CPM

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL