city-gold-ad-for-blogger

വനിതാ പഞ്ചായത്തംഗത്തിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപവാദപ്രചരണം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കണമെന്ന് മുസ്ലിം ലീഗ്

മുളിയാര്‍: (www.kasargodvartha.com 05.02.2017) വനിതാ പഞ്ചായത്തംഗത്തിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപവാദപ്രചരണം നടത്തിയ കേസില്‍ പ്രതിയായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ രംഗത്തെത്തി.

മഹിളകളുടെ അവകാശങ്ങളും കുലീനത്വവും കാത്തു സൂക്ഷിക്കുന്ന സി പി എം ഒരു പൊതുപ്രവര്‍ത്തകയായ വനിതയെ അശ്ലീലച്ചുവയുള്ള ഭാഷയില്‍ മ്ലേഛമായി സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിയെ സംരക്ഷിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും പാര്‍ട്ടിയുടെ അന്തസിനെയാണ് സംസ്‌കാര ശൂന്യനായ പ്രതിക്ക് വേണ്ടി വില്‍പന നടത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വനിതാ പഞ്ചായത്തംഗത്തിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപവാദപ്രചരണം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കണമെന്ന് മുസ്ലിം ലീഗ്

ഭരണത്തിന്റെ തണലില്‍ ബ്രാഞ്ച് സെക്രട്ടറി മോശമായ രീതിയില്‍ വനിതാ അംഗത്തിനെ അപമാനിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.



Keywords: Kasaragod, Kerala, Muliyar, Women, Muslim-league, Panchayath Member, Social Media, case, CPM, Muliyar CPM Branch Secretary, Muslim league against CPM Social Media issue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia