city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജയപരാജയങ്ങളെ വൈകാരികതയിലേക്ക് വഴിതിരിച്ചുവിട്ട് നാടിന്റെ പവിത്രതയുടെ കടയ്ക്കല്‍ കത്തി വെക്കുന്നു: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 27.05.2016) ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങളെ വൈകാരികതയിലേക്ക് വഴിതിരിച്ച് വിട്ട് പകപോക്കലും, ഇടക്കാല ലാഭവും പ്രതീക്ഷിക്കുന്നവര്‍ നാടിന്റെ പവിത്രമായ സംസ്‌കൃതിയുടെ കടക്കല്‍ കത്തിവെക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടേയും നിയോജക മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടേയും യോഗം അഭിപ്രായപ്പെട്ടു.

തോറ്റ കാരണത്താല്‍ ബി ജെ പിയും അധികാരം നേടിയ ഹുങ്കില്‍ സി പി എമ്മും ജില്ലയില്‍ വ്യാപകമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണ്. അക്രമണത്തിനു മുമ്പില്‍ ഒരിക്കലും പതറാത്ത കെട്ടുറപ്പും, ആത്മവീര്യവും, സഹിഷ്ണുതയുമുള്ള മുസ്ലിം ലീഗിനെ അക്രമത്തിലൂടെ തകര്‍ത്തു കളയാമെന്ന് വ്യാമോഹിക്കുന്നവര്‍ ചരിത്രബോധമില്ലാത്തവരാണ്. കാസര്‍കോടിന്റെ പ്രത്യേക പരിസ്ഥിതി തിരിച്ചറിഞ്ഞ് ലീഗ് പുലര്‍ത്തി വരുന്ന സമാധാനത്തെ ദൗര്‍ബല്യമായി കാണാനാണ് പോലീസുകാരടക്കം ശ്രമിക്കുന്നത്. ശക്തമായ പ്രക്ഷോഭത്തിലൂടെ പോലീസിന്റെ ഇരട്ടനീതിയെ ചെറുത്തു തോല്‍പിക്കാന്‍ പാര്‍ട്ടിക്കാവുമെന്ന് യോഗം വിലയിരുത്തി.

ജില്ലയില്‍ മുസ്ലിം ലീഗ് മുന്നോട്ടു വച്ച നയങ്ങള്‍ക്കും, വികസന കാഴ്ചപ്പാടിനും, മതേതര നിലപാടിനുമുള്ള അംഗീകാരമാണ് കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും തെരഞ്ഞെടുപ്പ് വിജയം. ന്യൂനപക്ഷത്തിന്റെയും, സമുദായത്തിന്റെയും പേരും പറഞ്ഞ് നടക്കുന്നവരടക്കം ഒളിഞ്ഞും തെളിഞ്ഞും ഗൂഢാലോചനയും, കൂട്ടുകെട്ടുമുണ്ടാക്കി സംഘ്പരിവാറിന് ചൂട്ടുകത്തിച്ച വഞ്ചകര്‍ക്കുള്ള മറുപടി കൂടിയാണ് ഇരട്ട വിജയങ്ങളെന്ന് യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ മേഖലയില്‍ അവര്‍ക്കനുകൂലമായും ഭൂരിപക്ഷ സമുദായ മേഖലയില്‍ അവരെ തലോടിയും സി പി എം നടത്തിയ തന്ത്രവും, നുണ പ്രചരണവും രണ്ടു മണ്ഡലങ്ങളിലും ഏശാതെ പോയത് അവരുടെ കപടമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ്്. ഇരു മണ്ഡലങ്ങളിലും അവരുടെ നിലപാടും പ്രവര്‍ത്തനവും സഹായകരമായത് ബി ജെ പിക്കാണെന്നും യോഗം വിലയിരുത്തി.

യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത മതേതര വിശ്വാസികള്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി. വിജയിച്ച എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് എന്നീ ജനപ്രതിനിധികളെ യോഗം അഭിനന്ദിച്ചു. നിയമസഭാ തെരഞ്ഞടുപ്പ് സംബന്ധിച്ച അവലോകന യോഗത്തില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി ടി അഹമ്മദലി, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ എം ശംസുദ്ദീന്‍ ഹാജി, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി മുഹമ്മദ് കുഞ്ഞി, ടി എ മൂസ, എം എസ് മുഹമ്മദ്കുത്തി, ബഷീര്‍ വെള്ളിക്കോത്ത്, എ അബാസ്, എ എ ജലീല്‍, ജലീല്‍ കോയ, എം പി ജാഫര്‍, വി കെ ബാവ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

ജയപരാജയങ്ങളെ വൈകാരികതയിലേക്ക് വഴിതിരിച്ചുവിട്ട് നാടിന്റെ പവിത്രതയുടെ കടയ്ക്കല്‍ കത്തി വെക്കുന്നു: മുസ്ലിം ലീഗ്

Keywords: Kasaragod, Election, Muslim-League, Meeting, BJP, CPM, Minority, Manjeshwaram, UDF, NA Nellikkunnu, PB Abdu Razak.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia