city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നുകാലി കശാപ്പ് നിരോധനം: ജനങ്ങളുടെ മൗലിക അവകാശത്തിന്‍മേലുള്ള ഫാസിസ് ഭരണകൂടത്തിന്റെ കടന്നു കയറ്റമാണെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 28.05.2017) കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിരോധിച്ച കേന്ദ്ര സര്‍ക്കാറിന്റെ എകപക്ഷീയമായ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ മൗലിക അവകാശത്തിന്റെ മേലുള്ള ഫാസിസ് ഭരണകൂടത്തിന്റെ കടന്നു കയറ്റമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

പരിശുദ്ധ റമദാനില്‍ സമൂഹത്തിലെ അവശരും ആലംബഹീനരുമായ ആളുകളെ സഹായിക്കാന്‍ റിലീഫ് പ്രവര്‍ത്തനം ശാഖ തലങ്ങളില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കീഴ്ഘടകത്തോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, ടി ഇ അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മണ്ഡലം ഭാരവാഹികളായ സി ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, എല്‍ എ മഹ് മൂദ് ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എ എ ജലീല്‍, എസ് പി സലാഹുദ്ദീന്‍, ടി ഇ മുഖ്താര്‍, ഇ എ അബ്ദുല്‍ ജലീല്‍, അബ്ദുല്ല ഹാജി ഗോവ, ബി എ അബ്ബാസ് ഹാജി, ഹമീദ് പൊസൊളിഗെ, അഡ്വ. വി എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ബി കെ അബ്ദുസ്സമദ്, പി എം മുനീര്‍ ഹാജി, കെ ബി കുഞ്ഞാമു, അന്‍വര്‍ ഓസോണ്‍, ബദ്‌റുദ്ദീന്‍ താഷിം, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അബ്ബാസ് ഹാജി മുള്ളേരിയ, അലി തുപ്പക്കല്‍, നൂറുദ്ദീന്‍ ബെളിഞ്ചം, ശംസുദ്ദീന്‍ കിന്നിങ്കാര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, മുത്തലിബ് പാറക്കെട്ട് സംബന്ധിച്ചു.

കന്നുകാലി കശാപ്പ് നിരോധനം: ജനങ്ങളുടെ മൗലിക അവകാശത്തിന്‍മേലുള്ള ഫാസിസ് ഭരണകൂടത്തിന്റെ കടന്നു കയറ്റമാണെന്ന് മുസ്ലിം ലീഗ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Muslim-league, Meeting, Kasaragod, Narendra Modi, BJP, Muslim League against cattle slaughtering ban.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia