കുടിവെള്ളമെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് മുസ്ലിം ലീഗ്
Apr 27, 2019, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2019) ബാവിക്കര ജല അതോറിറ്റി പ്ലാന്റില്‍ നിന്നും പമ്പിംഗ് നിര്‍ത്തിയതോടെ കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണെന്നും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധ ജലമെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
കഠിനമായ ചൂട് മൂലവും കുടിക്കാന്‍പ്പോലും വെള്ളമില്ലാതെയും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ജില്ലാ ഭരണകൂടവും കേരള വാട്ടര്‍ അതോറിറ്റിയും നോക്കു കുത്തികളായി മാറിയിരിക്കുന്നു. കാസര്‍കോട്ട് ശുദ്ധജല വിതരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. അല്ലാത്തപക്ഷം ജനങ്ങള്‍ കുടിനീര്‍ ലഭിക്കാതെ മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണമെന്നും അബ്ദുര്‍ റഹ് മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Drinking water,Muslim-league about Drinking water issue
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Muslim-league, Drinking water,Muslim-league about Drinking water issue
< !- START disable copy paste -->