കാസര്‍കോട് വെടിവെപ്പ്: സി.ബി.ഐ. റിപോര്‍ട്ടിനെതിരെ മുസ്‌ലിം ലീഗ് കക്ഷി ചേരും
Jul 28, 2013, 10:34 IST
കാസര്‍കോട്: കാസര്‍കോട്ട് മുസ്ലീംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷെഫീഖ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്ന് എസ്.പി. ആയിരുന്ന രാംദാസ് പോത്തന് അനുകൂലമായി സി.ബി.ഐ. കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടിനെതിരെ കക്ഷിചേരാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. ടി.എ. ഇബ്രാഹിം മന്ദിരത്തില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, എം.എല്‍.എമാര്‍, മണ്ഡലം പ്രസിഡണ്ട് എന്നിവരും പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. വെടിയുതിര്‍ത്ത എസ്.പി.യുടെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നല്‍കിയ ഒന്നും രണ്ടും റിപോര്‍ട്ടില്‍പോലും ഷെഫീഖിനെ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. മൂന്നാമത്തെ അന്വേഷണത്തിലാണ് പ്രതിയാക്കിയത്. ഇത് ദുരുദ്ദേശപരമാണ്. ഒരു അക്രമത്തിലും പങ്കാളിയല്ലാത്ത ഷെഫീഖിനെ കൊലപ്പെടുത്തിയത് ആത്മരക്ഷാതര്‍ത്ഥമാണെന്ന സി.ബി.ഐ.യുടെ കണ്ടെത്തലില്‍ യാതൊരു ന്യായീകരണവും ഇല്ലെന്ന് യോഗം ചൂട്ടിക്കാട്ടി.
എ. അബ്ദുര്‍ റഹ്മാന്‍, അഡ്വ. ഹമീദലി ഷംനാട്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ. ബക്കര്‍, എം.അബ്ദുല്ല മുഗു, എം.എസ്. മുഹമ്മദ്കുഞ്ഞി, എ.എ. ജലീല്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.പി. ജാഫര്‍, വി.കെ. ബാവ, അബ്ബാസ് ഓണന്ത, ജിദ്ദ കെ.എം.സി.സി. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ഹാജി എന്നിവര്‍ ചര്‍ചയില്‍ സംബന്ധിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുവഴി മതസ്പര്‍ദ്ധയുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Related News:
സി.ബി.ഐ. റിപോര്‍ട്ട് രാംദാസ് പോത്തനെ രക്ഷിക്കാന്‍ തയാറാക്കിയത്: എം.സി. ഖമറുദ്ദീന്‍
ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. വെടിയുതിര്‍ത്ത എസ്.പി.യുടെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നല്‍കിയ ഒന്നും രണ്ടും റിപോര്‍ട്ടില്‍പോലും ഷെഫീഖിനെ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. മൂന്നാമത്തെ അന്വേഷണത്തിലാണ് പ്രതിയാക്കിയത്. ഇത് ദുരുദ്ദേശപരമാണ്. ഒരു അക്രമത്തിലും പങ്കാളിയല്ലാത്ത ഷെഫീഖിനെ കൊലപ്പെടുത്തിയത് ആത്മരക്ഷാതര്‍ത്ഥമാണെന്ന സി.ബി.ഐ.യുടെ കണ്ടെത്തലില്‍ യാതൊരു ന്യായീകരണവും ഇല്ലെന്ന് യോഗം ചൂട്ടിക്കാട്ടി.
![]() |
Shafeeq |
Related News:
സി.ബി.ഐ. റിപോര്‍ട്ട് രാംദാസ് പോത്തനെ രക്ഷിക്കാന്‍ തയാറാക്കിയത്: എം.സി. ഖമറുദ്ദീന്‍
Also Read:
സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
Keywords : Kasaragod, Police, Case, CBI, Report, Muslim-league, Kerala, Cherkalam Abdulla, Meeting, Shafeeq, NA Nellikunnu MLA, P.B Abdur Razak MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.