city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനശേഖരണത്തിനായി സംഗീത കച്ചേരി

നീലേശ്വരം: സംഗീതവും സാമൂഹിക പ്രവര്‍ത്തനവും കൈകോര്‍ത്ത ജനകീയ സംഗീത യാത്രയുടെ രജത ജൂബിലി വര്‍ഷത്തില്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനശേഖരണത്തിനായി വെള്ളിക്കോത്ത് വിഷ്ണുഭട്ട് നടത്തിയ സംഗീത കച്ചേരി 25 നിലവിളക്കുകള്‍ കൊളുത്തി ഉദ്ഘാടനം ചെയ്തു. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1988 എസ്.എസ്.എല്‍.സി. ബാച്ചിലെ 25 പൂര്‍വ വിദ്യാര്‍ഥികളാണ് നിലവിളക്ക് കൊളുത്തിയത്.

ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ചാണ് വേദി ഒരുക്കിയത്. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പത്രപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പാടി രചിച്ച ഭൂവന്ദനം പാടി കച്ചേരി ഉപസംഹരിച്ചു. ബല്‍രാജ് കാസര്‍കോട്(വയലിന്‍), കാസര്‍കോട് ശ്രീധര്‍ റൈ (മൃദംഗം), വെള്ളിക്കോത്ത് സോമശേഖരന്‍ (ഹാര്‍മോണിയം), പ്രവീണ്‍ നീലേശ്വരം (പുല്ലാങ്കുഴല്‍), അശോകന്‍ കാസര്‍കോട് (തബല), മടിക്കൈ ഉണ്ണികൃഷ്ണന്‍ (ഘടം) എന്നിവര്‍ പക്കമേളം ഒരുക്കി. പൂര്‍വ വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും നാട്ടുകാരും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ ആസ്വാദകരായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനശേഖരണത്തിനായി സംഗീത കച്ചേരി

Keywords: Chief Minister, Charity fund, Collection, Nileshwaram, Bellikoth, Vishnu Bhat, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia