സുരേന്ദ്രന് വധഭീഷണി: സമഗ്ര അന്വേഷണം വേണം: BJP
Aug 3, 2013, 20:22 IST
കാസര്‍കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വധഭീഷണി മുഴക്കി കത്തയച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി ആവശ്യപ്പെട്ടു. യുഡിഎഫ് ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് കത്തയച്ചിരിക്കുന്നത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാറിനെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാട്ടുന്നതിലുള്ള വൈരാഗ്യമാണ് ഇതിനുപിന്നില്‍.
ഭീഷണിക്കുവഴങ്ങി പിന്തിരിഞ്ഞ പാരമ്പര്യമല്ല ബിജെപിക്കുളളതെന്ന് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഭീഷണികളെ നേരിട്ടെതിര്‍ത്താണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സോളാര്‍ അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാടുകളോടെ തന്നെ ബിജെപി മുന്നോട്ട് പോകും. അഴിമതി തുറന്നുകാട്ടാന്‍ പ്രധാന പങ്കുവഹിച്ച കെ.സുരേന്ദ്രന് ബിജെപി ജില്ലാ കമ്മറ്റി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Kasaragod, BJP, Surendran, Murder threat, Probe, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.