city-gold-ad-for-blogger

ജിഷയുടെ കൊലപാതകം: എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം

ചെര്‍ക്കള: (www.kasargodvartha.com07/05/2016) ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ എല്ലാവരും ഒറ്റകെട്ടായി രഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്നിന്റെ വിജയത്തിനു വേണ്ടി ശക്തമായ പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു. തബ്ശീര്‍ സി ബി യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി കെ അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രണ, കാദര്‍ ചെങ്കള, അനസ് എതിര്‍ത്തോട്, സുലൈം ചെര്‍ക്കള, തഹ ചേരൂര്‍, ഖാലിദ് ഷാന്‍, സാദിഖ് പാണലം, ശിഹാബ് പുണ്ടൂര്‍, ശഫഫാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാനിഫ് നെല്ലിക്കട്ട സ്വാഗതവും സുഫൈദ് നന്ദിയും പറഞ്ഞു.
ജിഷയുടെ കൊലപാതകം: എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം


Keywords: Kasaragod, Cherkala, Murder, MSF, Chengala, Panchayath, Committee, UDF, Jisha, Muslim league.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia