city-gold-ad-for-blogger

നെല്ലിക്കുന്നിലെ മധ്യവയസ്‌കന്റെ കൊല: ഒരാളെ പോലീസ് ചോദ്യംചെയ്യുന്നു, മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാസര്‍കോട്: (www.kasargodvartha.com 25.04.2016) നെല്ലിക്കുന്ന് പി എസ് കോളനിയിലെ ദയാനന്ദനെ (49) കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. ടൗണ്‍ എസ് ഐ രജ്ഞിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യംചെയ്യുന്നത്.

അതേസമയം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാവൂ. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ദയാനന്ദനെ നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഒരു വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിച്ച പോലീസ് നായ മണം പിടിച്ച് സമീപത്തെ ഒരു വീട് വരെ ഓടിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തില്‍ റീപ്പില്‍ ചുറ്റിയ നൈലോണ്‍ കയറും കണ്ടെത്തിയിരുന്നു. സമീപത്ത് ചെങ്കല്‍ അടുക്കിവെച്ച് നിര്‍മിച്ച മതിലിലെ ഏതാനും കല്ലുകള്‍ ഇളകി വീണ നിലയിലായിരുന്നു. കുഴിക്ക് സമീപമുള്ള രണ്ട് വാഴകളും ഒടിഞ്ഞ് വീണിട്ടുണ്ട്. മൃതദേഹത്തിന് മുകളില്‍ വാഴയിലകള്‍ കൊണ്ട് മൂടിവെച്ച നിലയിലായിരുന്നു. ഇതാണ് പോലീസിനെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലെത്തിച്ചത്.

നെല്ലിക്കുന്നിലെ മധ്യവയസ്‌കന്റെ കൊല: ഒരാളെ പോലീസ് ചോദ്യംചെയ്യുന്നു, മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

Related News: നെല്ലിക്കുന്നില്‍ മാലിന്യക്കുഴിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; കൊലയെന്ന് സംശയം

Keywords : Kasaragod, Nellikunnu, Death, Murder, Police, Investigation, Postmortem report, Dayanadan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia