മീഞ്ച യുവാവിനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Apr 27, 2012, 12:00 IST
കാസര്‍കോട്: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. മീഞ്ചയിലെ അയിത്തപ്പ വെളിച്ചപ്പാടിന്റെ മകന്‍ മോഹന(33)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പൈവളിഗെ ശാന്തിനഗറിലെ. ബി. സുന്ദര(51)യെയാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി വി.പി. ജയാനന്ദന്‍ ശിക്ഷിച്ചത്.
തടവിന് പുറമെ 10, 000 രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം മൂന്നുമാസം തടവും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
2004 ഡിസംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യം മൂലം മോഹനന്റെ വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. പരിക്കേറ്റ മോഹനന്‍ മംഗലാപുരം ആശുപത്രിയിലാണ് മരിച്ചത്. മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.

Keywords: kasaragod, Murder-case, Accuse, court order